കോൺഗ്രസ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
text_fieldsമൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കെ.പി.സി.സി നിരീക്ഷകൻ തോമസ് രാജൻ വിളിച്ച മൂവാറ്റുപുഴ, പൈങ്ങോട്ടൂർ, പോത്താനിക്കാട് മണ്ഡലംതല അവലോകന യോഗത്തിലാണ് ഗ്രൂപ്പതീതമായി അണികൾ രംഗത്തെത്തിയത്. എന്നാൽ, യോഗത്തിൽ മൂവാറ്റുപുഴയിലെ പ്രമുഖ നേതാക്കളൊന്നും എത്തിയിരുന്നില്ല.
ബൂത്ത് പ്രസിഡൻറുമാർ, മണ്ഡലംതല ഭാരവാഹികൾ, മുനിസിപ്പൽ കൗൺസിലർമാർ എന്നിവരുടെ യോഗമാണ് വ്യാഴാഴ്ച കെ. കരുണാകരൻ സപ്തതി മന്ദിരത്തിൽ ചേർന്നത്. യോഗം ആരംഭിച്ച് ഏറെസമയം കഴിഞ്ഞിട്ടും പ്രമുഖ നേതാക്കളാരും എത്താതായതോടെയാണ് മുറുമുറുപ്പ് ഉയർന്നത്.
ഇത്തവണ വൻ ഭൂരിപക്ഷത്തിൽ വിജയിക്കേണ്ട നഗരസഭയിൽ ഭൂരിപക്ഷം കുറയാൻ കാരണം നേതൃത്വത്തിെൻറ പിടിപ്പുകേടാെണന്ന ആരോപണമാണ് ആദ്യം ഉയർന്നത്. നിരവധി വാർഡുകളിൽ വിമത സ്ഥാനാർഥികൾ മത്സരരംഗത്ത് വന്നിട്ടും മാറ്റുന്നതിന് ഇടപെടലുകൾ ഉണ്ടായിെല്ലന്നും ആരോപണമുയർന്നു.
പരാതികളും വിമർശനങ്ങളും കേൾക്കാൻ നേതാക്കളുടെ സാന്നിധ്യത്തിൽ ജനുവരി രണ്ടാംവാരം വീണ്ടും യോഗം ചേരാമെന്ന് നിരീക്ഷകൻ അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കൂടിയായ കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.