കിഴക്കേക്കര മേഖലയിൽ കുടിവെള്ളക്ഷാമം; കൗൺസിലറുടെ നേതൃത്വത്തിൽ സമരം
text_fieldsമൂവാറ്റുപുഴ: കിഴക്കേക്കര മേഖലയിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാർ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിനുമുന്നിൽ കുത്തിയിരിപ്പു സമരം നടത്തി.
തുടർന്ന് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയുമായി അധികൃതർ രംഗത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് മൂവാറ്റുപുഴ വാട്ടർ അതോറിറ്റി ഓഫിസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നഗരസഭ 11ാം വാർഡിലെ കാനം കവല, പഞ്ഞക്കുളം, ചിറപ്പാടി, ഐക്കരപറമ്പ് പ്രദേശങ്ങളിൽ കുടിവെള്ളമെത്തിയിട്ട് ഒരുമാസം പിന്നിട്ടതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. കൗൺസിലറുടെ നേതൃത്വത്തിൽ പല തവണ അധികാരികളെ കണ്ടെങ്കിലും നടപടി ഉണ്ടായില്ല.
പലസ്ഥലത്തും പൈപ്പ് പൊട്ടിയതിനാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നിെല്ലന്നതാണ് കാരണമായി പറഞ്ഞത്. ഒരാഴ്ച മുമ്പ് പൊട്ടിയ പൈപ്പ് നന്നാക്കിയിട്ടും കുടിവെള്ളം എത്തിയില്ല. ഇതോടെ നാട്ടുകാർ പ്രതിഷേധവുമയി രംഗത്തുവന്നു.
വീണ്ടും ബന്ധപ്പെട്ടവരെ വിളിെച്ചങ്കിലും ഇപ്പോൾ ശരിയാകുമെന്ന മറുപടിതന്നെയാണ് ലഭിച്ചുവന്നത്. തുടർന്നാണ് സമരം ചെയ്തത്.
അസി. എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിച്ചു. ബുധനാഴ്ച വൈകീട്ടോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാമെന്ന് എ.എക്സ്.ഇ ഉറപ്പുനൽകിയതോടെ ഉച്ചയോടെ കുത്തിയിരിപ്പുസമരം അവസാനിപ്പിക്കുകയായിരുന്നു.
കുടിവെള്ളം എത്തിയിെല്ലങ്കിൽ സമരം പുനരാരംഭിക്കുമെന്ന് പ്രമീള പറഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിൽ പൈപ്പ് വെള്ളത്തെയാണ് ഭൂരിഭാഗം കുടുംബങ്ങളും ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.