ഊതിക്കളയാനുള്ളതല്ല ബലൂൺ, വരുമാനം നേടാം
text_fieldsമൂവാറ്റുപുഴ: ബലൂണുകൾ വെറുതെ ഊതിവീർപ്പിച്ച് കളയാനുള്ളതല്ല, അതിൽനിന്ന് വരുമാനം നേടാമെന്നു തെളിയിച്ച് ബലൂൺ ആർട്ട് പരിശീലനം. വിദ്യാഭ്യാസ വകുപ്പിെൻറ കീഴിെല വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് സ്റ്റേറ്റ് സെല്ലിെൻയും മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറയും ആഭിമുഖ്യത്തിലാണ് 'ബലൂൺ ആർട്ട്' വിഷയത്തിൽ പരിശീലനം നൽകിയത്.
ഏഷ്യ ആൻഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ഹോൾഡർ ഷിജിന പ്രീതും ജ്വാല പ്രീതും നേതൃത്വം നൽകി. എരിയുന്ന അടുപ്പിൽ തിളച്ചുതൂവാനൊരുങ്ങി പൊങ്കാല നിവേദ്യം, ചെടിച്ചട്ടിയിൽ പച്ച ഇലകൾ വിടർത്തി നിൽക്കുന്ന ചെടി, പാവക്കുട്ടികൾ, കുഞ്ഞുടുപ്പ് തുടങ്ങി കാണുന്നതെല്ലാം ബലൂണിൽ അലങ്കരിക്കുന്നത് എങ്ങനെയെന്ന് ഇവർ പഠിപ്പിച്ചു. എറണാകുളം റീജനൽ അസി. ഡയറക്ടർ ലിസി ജോസഫ്, എൻ.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോഓഡിനേറ്റർ പി. രഞ്ജിത്, ജില്ല കോഓഡിനേറ്റർ കെ.ജെ. ഷിനുലാൽ, പി.എ.സി അംഗം ഐഷ ഇസ്മായിൽ, പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫിസർ സമീർ സിദ്ദീഖി, വളൻറിയർമാരായ മീഖൾ സൂസൺ ബേബി, അഞ്ജന അനിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.