മാസ്ക് ഒഴിവാക്കി അന്തർ സംസ്ഥാന തൊഴിലാളികൾ; നാട്ടുകാർക്ക് ആശങ്ക
text_fieldsമൂവാറ്റുപുഴ: വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റ്, കീച്ചേരിപ്പടി, പോസ്റ്റ് ഓഫിസ് ജങ്ഷനുകളിലെ തൊഴിൽ ഇടപാട് കേന്ദ്രങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
സമൂഹ അകലം പാലിക്കാതെയും മാസ്ക് ഉപയോഗിക്കാതെയുമുള്ള കൂടിച്ചേരൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. രാവിലെ അഞ്ചു മുതൽ എട്ടുവരെയാണ് ഈ കേന്ദ്രങ്ങളിൽ ഇവർ കൂട്ടം കൂടുന്നത്. പ്രഭാത സവാരിക്കാർ ഉൾപ്പെടെയുള്ളവർക്കും ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഭീതിയുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ഒത്തുചേരൽ. നഗരസഭയും പൊലീസും നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ പൗരസമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് മുസ്തഫ കൊല്ലംകുടി, സെക്രട്ടറി ജിജോ പാപ്പാലിൽ, ഉണ്ണികൃഷ്ണൻ കർത്ത, പരീത് ഇഞ്ചക്കുടി, വി.എ. കുഞ്ഞുമുഹമ്മദ്, ബെന്നി നിർമല, സിൽജോ കടാതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.