ഈജിപ്തിനുപിന്നാലെ മൊറോക്കോ സവാളയും എത്തി
text_fieldsമൂവാറ്റുപുഴ: വിലവർധന പിടിച്ചുനിർത്താൻ മൊറോക്കോയിൽനിന്ന് സവാള എത്തി. കേരളത്തിലേക്ക് കൊണ്ടുവന്ന 1000 ടൺ സവാളയിൽ 300 ടൺ എത്തിയത് മൂവാറ്റുപുഴയിലാണ്. ഇ.ഇ.സി മാർക്കറ്റിലെ മൊത്തവ്യാപാരി സ്ഥാപനമാണ് സവാള ഇറക്കുമതി ചെയ്തത്. രണ്ട് മാസം മുമ്പ് ഈജിപ്തിൽനിന്നുള്ള സവാളയും മൂവാറ്റുപുഴയിൽ എത്തിയിരുന്നു.
നാടൻ സാവളപോെല കാഴ്ചയിലും രുചിയിലും വലിയ വ്യത്യാസം മൊറോക്കോ സവാളക്കില്ല. അൽപം നിറം കൂടുതലാണ് എന്നതാണ് പ്രധാന വ്യത്യാസം. 10 ദിവസം മുമ്പ് 55 രൂപ വില ഉള്ളപ്പോഴാണ് സവാള മൊറോക്കോയിൽനിന്ന് ഇറക്കുമതി ചെയ്യാൻ വ്യാപാരി തീരുമാനിച്ചത്. എന്നാൽ, സവാള ഇവിടെ എത്തിയപ്പോഴേക്കും വില താഴ്ന്നു. ഞായറാഴ്ച 40 രൂപക്കാണ് സവാള വിൽപന നടത്തിയത്. വലിയ തോതിൽ സവാളവില ഉയർന്നശേഷം കഴിഞ്ഞദിവസം 30 രൂപ വരെ വില എത്തിയിരുന്നു. ഇതിനുശേഷമാണ് വില വീണ്ടും 40 രൂപയിലെത്തിയത്. മൊത്തമായും ചില്ലറയായും വിൽക്കുന്നതിനൊപ്പം ഹോർട്ടികോർപിന് ഉൾപ്പെടെ സവാള നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യാപാരി പറഞ്ഞു. സവാള വിലവർധന പിടിച്ചാൽ കിട്ടാതായപ്പോഴാണ് കേന്ദ്രസർക്കാർ ഇടപെട്ട് വിദേശരാജ്യങ്ങളിൽനിന്ന് സവാള എത്തിക്കാൻ വ്യാപാരികളെ പ്രോത്സാഹിപ്പിച്ചത്. എന്നാൽ, മൊറോക്കോ സവാള എത്തിയതിനുപിന്നാലെ ഇന്ത്യൻ സവാള വൻതോതിൽ മാർക്കറ്റിൽ എത്തിയതാണ് വിലയിടിയാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.