വോട്ട് വേണം, കാലൊടിഞ്ഞിട്ടും എൽദോ വിശ്രമിക്കാനില്ല
text_fieldsമൂവാറ്റുപുഴ: കാലൊടിഞ്ഞ് നടക്കാൻ കഴിയാതായിട്ടും ഓൺലൈൻ പ്രചാരണം നടത്താതെ ഓട്ടോറിക്ഷയിൽ വോട്ടർമാരെ തേടിെയത്തുകയാണ് എൽദോ ജേക്കബ് എന്ന സ്ഥാനാർഥി. നഗരസഭ 26ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ് എൽദോ.
പത്രിക സ്വീകരണത്തിനു പിന്നാലെയാണ് സ്ഥാനാർഥി വീണ് കാലൊടിഞ്ഞത്. ഇതോടെ മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചത്. താൻ വിശ്രമിച്ചാൽ വോട്ടെല്ലാം എതിർസ്ഥാനാർഥിയുടെ പെട്ടിയിൽ വീഴുമെന്ന തിരിച്ചറിവാണ് ഒടുവിൽ ഫീൽഡിൽ ഇറങ്ങാൻ എൽദോയെ പ്രേരിപ്പിച്ചത്.
ഓൺലൈനിൽ വോട്ടഭ്യർഥന നടത്താമെന്ന സുഹൃത്തുക്കളുടെ നിർദേശം തള്ളി ഓട്ടോയിൽ കറങ്ങി വോട്ട് തേടുകയാണ് എൽദോ. വാർഡിലെ ഓരോ വീടിനുംമുന്നിെലത്തി ഹോൺ മുഴക്കുന്നതോടെ വീട്ടുകാർ ഇറങ്ങിവരും. ഇതോടെ വണ്ടിയിലിരുന്നുതന്നെ കുശലാന്വേഷണം. പിന്നെ വോട്ടഭ്യർഥന. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച വാർഡിൽ ഇക്കുറി വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽദോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.