നൗഫൽ മാഷ് മുേമ്പ ഓൺലൈനാണ്
text_fieldsമൂവാറ്റുപുഴ: 'കുഞ്ഞു മലയാളം' പേരിൽ നടത്തിയ ഓൺലൈൻ ക്ലാസിലൂടെ ശ്രദ്ധേയനായ നൗഫൽ മാഷ് അധ്യാപന രംഗത്ത് വേറിട്ട മാതൃകകൾ സൃഷ്ടിക്കുന്നു. പായിപ്ര ഗവ. യു.പി സ്കൂളിലെ അധ്യാപകനായ കെ.എം. നൗഫൽ കഴിഞ്ഞ അവധിക്കാലത്ത് കുഞ്ഞു മലയാളം എന്ന പേരിൽ നടത്തിയ ഓൺലൈൻ ക്ലാസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതറിഞ്ഞ പൊതുവിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെല്ലിൽ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കാൻ നൗഫലിന് അവസരം നൽകി.
പൊതുവിദ്യാഭ്യാസവകുപ്പ് ജില്ലയിലെ മികച്ച പരിസ്ഥിതി കോഓഡിനേറ്റർക്ക് നൽകുന്ന പുരസ്കാരവും ഈ വർഷം നൗഫലിനാണ് ലഭിച്ചത്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം വഹിച്ചതിലൂടെ കഴിഞ്ഞ വർഷം എച്ച്.എം.ഇ.ഒ ഉപഹാരവും കരസ്ഥമാക്കി. പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയകരമായി നടപ്പാക്കിയ കുഞ്ഞുമലയാളം പ്രവർത്തന പദ്ധതി എറണാകുളം ഡയറ്റിെൻറ ക്രിയാ ഗവേഷണത്തിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പാലക്കാട് നടന്ന ചോക്കുപൊടി അക്കാദമിക പഠനകോൺഗ്രസിൽ കുഞ്ഞുമലയാളം അവതരിപ്പിക്കുകയും ഡയറ്റ് ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ശനിയാഴ്ചകളിൽ ജില്ലയിലെ സ്കൂളുകളിൽ കുട്ടികൾക്ക് സൗജന്യമായി സ്കോളർഷിപ് പരിശീലനവും നൽകിയിരുന്നു.
ഈ അവധിക്കാലത്ത് കുട്ടികളെ ഉൾപ്പെടുത്തി നൗഫൽ സംവിധാനം ചെയ്ത പാത്തുമ്മയുടെ ആട് ഷോർട്ട് ഫിലിമിന് 'അധ്യാപകക്കൂട്ടം' സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.ഇപ്പോൾ ഒഗ്മെൻറ് റിയാലിറ്റിയിലൂടെ ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയെന്നോണം കുട്ടികൾക്കായി ക്ലാസ് എടുത്തു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.