പണം തട്ടിയെടുത്ത് ഓടിയ മോഷ്ടാവിനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി
text_fieldsമൂവാറ്റുപുഴ: പണം തട്ടിയെടുത്ത മോഷ്ടാവ് സിനിമ സ്റ്റൈലിൽ പാഞ്ഞു. പിറകെ പൊലീസും നാട്ടുകാരും. കിലോമീറ്ററോളം നീണ്ട ഓട്ടമത്സരത്തിനൊടുവിൽ മോഷ്ടാവ് കീഴടങ്ങി. വാളകം കവലയെ മണിക്കൂറിലേറെ മുൾമുനയിൽ നിർത്തിയ ഓട്ടത്തിന് അങ്ങനെ പരിസമാപ്തിയായി. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ ആരംഭിച്ച നാടകീയ സംഭവവികാസങ്ങൾ അവസാനിച്ചത് എേട്ടാടെ.
കാറിലെത്തിയ രണ്ട് സുഹൃത്തുക്കൾ വാളകം കവലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ തക്കത്തിന് കാറിൽനിന്ന് പണം തട്ടിയെടുത്ത ശേഷം കടന്നുകളയാൻ ശ്രമിച്ച കൊടുങ്ങല്ലൂർ സ്വദേശി ജോഷിയാണ് പിടിയിലായത്. കവലയിൽ പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയ ജോഷിയെ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് പറഞ്ഞുവിട്ടിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെ കവലയിൽ എത്തിയ ഇയാൾ ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച് സമീപത്തെ ഹോട്ടലിന് മുന്നിലെത്തിയ ശേഷം ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് പണം മോഷ്ടിക്കുകയായിരുന്നു.
കാറിെൻറ ഡോർ തുറന്ന് അകത്തുകടന്നശേഷം ബാെഗടുത്ത് പുറത്തിറങ്ങുമ്പോൾ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കാറുടമയും സുഹൃത്തും ഇത് കണ്ടു. ഇവർ ബഹളംെവച്ചതോടെ ഓടിമറയാൻ ശ്രമിച്ചു. പിറകെ പാഞ്ഞ നാട്ടുകാരെ ഏറെനേരം വട്ടംകറക്കിയ ശേഷമാണ് ഇയാൾ പിടികൊടുത്തത്. വിവരം അറിഞ്ഞെത്തിയ പൊലീസിന് ഇയാളെ കൈമാറി. എന്നാൽ, വിവരം ചോദിക്കുന്നതിനിടെ വീണ്ടും ഓടിമറയാൻ ശ്രമിക്കുകയായിരുന്നു. പിറകെ പാഞ്ഞ പൊലീസിനെയും ഇയാൾ വലച്ചശേഷമാണ് പിടികൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.