മൂവാറ്റുപുഴ സെൻട്രൽ മഹല്ലിൽ രണ്ട് പേർക്കുകൂടി ഭവനങ്ങളായി
text_fieldsമൂവാറ്റുപുഴ: മഹല്ല് അംഗങ്ങളിൽനിന്ന് സമാഹരിച്ച സകാത് ഉപയോഗിച്ച് മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്ത് കമ്മിറ്റി നിർമിച്ച രണ്ട് വീടിെൻറ നിർമാണം പൂർത്തിയായി. ഇതോടെ സകാത്തുൽ മാൽ ഉപയോഗിച്ച് മഹല്ല് നിർമിച്ച വീടുകളുടെ എണ്ണം 34 ആയി.
25 ലക്ഷം രൂപ ചെലവിലാണ് രണ്ട് വീട് നിർമിച്ചത്. നാല് സെൻറിൽ രണ്ടുനിലയിലായി ആധുനിക സൗകര്യത്തോടെയാണ് നിർമാണം. 650 ചതുരശ്രയടി വിസ്തൃതിയുള്ള വീടുകൾക്ക് രണ്ട് മുറി, ഹാൾ, സിറ്റ്ഔട്ട്, കിച്ചൻ, അറ്റാച്ച്ഡ് ബാത്ത് റൂം തുടങ്ങിയ സൗകര്യമുണ്ട്. താക്കോൽ ദാനം ഒക്ടോബറിൽ.
2005ലാണ് മഹല്ല് സകാത് സമാഹരിച്ച് അംഗങ്ങൾക്ക് വിവിധ സഹായം നൽകാൻ ആരംഭിച്ചത്. നിരവധി പേർക്ക് സ്വയം തൊഴിലിനായി തയൽ മെഷീനുകളും ഓട്ടോകളും മറ്റും നൽകി. 2014ൽ ഭവനരഹിതർക്ക് വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ലൊറെറ്റോ ആശ്രമത്തിനു സമീപം വാങ്ങിയ 65 സെൻറിൽ മിന ട്രസ്റ്റുമായി സഹകരിച്ച് മൂന്ന് സെൻറിൽ 650 ചതുരശ്രയടി വലുപ്പമുള്ള 20 വീടാണ് ആദ്യം നിർമിച്ചത്. ഒരു കോടി ഇതിന് ചെലവായി.
2018ൽ ഒന്നേകാൽ കോടി ചെലവിൽ റോട്ടറി റോഡിൽ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റുകളും നിർമിച്ചു നൽകിയതായി മഹല്ല് പ്രസിഡൻറ് പി.എം. അബ്ദുൽ സലാം, സെക്രട്ടറി എം.എം. മുഹമ്മദ്, വീട് നിർമാണ കമ്മിറ്റി അംഗങ്ങളായ പി.വൈ. നൂറുദ്ദീൻ, പി.എസ്. ഷുക്കൂർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.