കഞ്ചാഫ് മാഫിയകള്‍ തമ്മിലെ ചേരിപ്പോര്; കഞ്ചാവ് കേസിലെ പ്രതി കുത്തേറ്റ് മരിച്ച നിലയില്‍
text_fieldsഅങ്കമാലി: കുപ്രസിദ്ധ കഞ്ചാവ് കേസിലെ പ്രതി കുത്തേറ്റ് മരിച്ച നിലയില്‍. അങ്കമാലി പെരിങ്ങാംപറമ്പ് തെക്കിനേത്ത് വീട്ടില്‍ വര്‍ഗീസിെൻറ മകന്‍ ജിസ്മോനാണ് ( 36 ) കൊലചെയ്യപ്പെട്ടത്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ കയ്യാലപ്പടി റോഡരികില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
ജിസ്മോനും ചെറിയവാപ്പാലശ്ശേരി ഇടുക്കി കോളനിയിലെ കഞ്ചാവ് വില്‍പ്പന സംഘവും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തര്‍ക്കം പറഞ്ഞ് തീര്‍ക്കാനെന്ന പേരിൽ കോളനിയിലെ മാഫിയ സംഘം ജിസ്മോനെ വിളിച്ചുവരുത്തി ആസൂത്രിതമായാണ് കൊല ചെയ്തതെന്നും സൂചനയുണ്ട്.
രാവിലെ 10മണിയോടെ ജീപ്പിൽ ജിസ്മോന്‍ കോളനിക്ക് സമീപമത്തെുകയായിരുന്നു. ബൈക്കിലത്തെിയ മൂന്നംഗ സംഘം വിളിച്ചു വരുത്തിയ ശേഷമാണ് കുത്തിക്കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുണ്ട്. ജിസ്മോെൻറ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയത്തെിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ എത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ജിസ്മോന്‍ വിവിധ സ്റ്റേഷനുകളില്‍ ടോറസ് അടക്കം നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച കേസുകളില്‍ പ്രതിയാണ്. നേരത്തെ അകപ്പറമ്പ് ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. ഏതാനും വര്‍ഷം മുമ്പ് വാഹനാപകടത്തെ തുടർന്ന് ഒരു കൈ മുറിച്ച് മാറ്റിയിരുന്നു. അതിന് ശേഷമാണ് കഞ്ചാവ് വില്‍പ്പനയില്‍ സജീവമായത്. രണ്ട് വര്‍ഷം മുമ്പ് 14 കിലോയോളം കഞ്ചാവുമായി ജിസ്മോൻ പൊലീസ് പിടിയിലായിട്ടുണ്ട്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച കോവിഡ് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.