കെട്ടിവെക്കാന്‍ അന്തിലിക്ക് നാട്ടുകാരുടെ നാണയത്തുട്ടുകള്‍
text_fieldsപള്ളിക്കര: തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക നാട്ടുകാരില്‍നിന്ന് സ്വരൂപിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രചാരണം.
കുന്നത്തുനാട് പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ മത്സരിക്കുന്ന അന്തിലിയെന്ന അബ്ദുൽജലീലാണ് നാട്ടിലെ ഓരോ വീടും കയറിയിറങ്ങി നാണയത്തുട്ടുകള്‍ ശേഖരിച്ച് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം സമാഹരിക്കുന്നത്.
ഓരോരുത്തരില്‍നിന്നും ഒരുരൂപ മാത്രമാണ് വാങ്ങുന്നത്. വാര്‍ഡിലെ എല്ലാ വോട്ടര്‍മാരെയും കാണലും അവരുടെ സഹായസഹകരണങ്ങള്‍ തേടലുമാണ് ലക്ഷ്യമെന്ന് അന്തിലി പറയുന്നു.
നേരത്തേ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു നിര്‍മാണ മേഖലയിലെ തൊഴിലാളിയായ ഈ 47കാരന്. ഇക്കാരണത്താല്‍ തനിക്ക് ജനകീയ പിന്തുണ ഉണ്ടെന്നാണ് അന്തിലി അവകാശപ്പെടുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കുമുേമ്പ താന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും തനിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് അന്തിലി വാര്‍ഡിലെ ഓരോ വീട്ടിലും കയറിയിറങ്ങിയിരുന്നു.
അന്തിലിയുടെ ഈ പ്രചാരണം അന്ന് തമാശയായിക്കണ്ട നാട്ടുകാരില്‍ പലരും ഇപ്പോള്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി അന്തിലി പറഞ്ഞു.
എന്നാല്‍, എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികള്‍ക്കു പുറമെ ട്വൻറി20യും മാറ്റുരക്കുന്ന തീപാറുന്ന പോരാട്ടത്തിനിടയിലും തെൻറ വിജയം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയാണ് അന്തിലിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.