14 കിലോ കഞ്ചാവും കോടയും വാഹനങ്ങളും പിടികൂടി: ഏഴ് പേർ അറസ്റ്റിൽ
text_fieldsപറവൂർ: ബുധനാഴ്ച അർധരാത്രി അവസാനിച്ച ലോക്ഡൗണിനുമുമ്പ് പറവൂരിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ 14.94 കിലോ കഞ്ചാവ്, 1600 ലിറ്റർ കോട, മൂന്നുലിറ്റർ ചാരായം, മൂന്ന് വാഹനങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു. ഇതോടനുബന്ധിച്ച് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. എക്സൈസ് സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ പരിശോധനയാണ് ബുധനാഴ്ച നടന്നത്.
എടവനക്കാട് പഴങ്ങാട് പള്ളത്ത് വീട്ടിൽ അസ്ലം (32) വാടകക്ക് താമസിക്കുന്ന കണ്ണൻചിറയിലെ വീട്ടിൽനിന്ന് 12 കിലോ കഞ്ചാവും ആപ്പേ ഓട്ടോറിക്ഷയും പിടികൂടി. നന്ത്യാട്ടുകുന്നം സ്വദേശി രഞ്ജിത്ത് (35), കെടാമംഗലം സ്വദേശി റിജോമോൻ (31) എന്നിവരിൽനിന്ന് ഒന്നരക്കിലോ കഞ്ചാവും എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു. അമിൽ ചന്ദ്രൻ (26), ശാലിനി (26) എന്നിവർ 594 ഗ്രാം കഞ്ചാവുമായി പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
പറവൂത്തറ പയ്യമ്പിള്ളി ഉദയെൻറ (37) വീട്ടിൽനിന്ന് മൂന്നുലിറ്റർ ചാരായവും കൈതാരം ചെറുപറമ്പിൽ വീട്ടിൽ അജിത്തിെൻറ (36) വീട്ടിൽനിന്ന് 1600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, പ്രിവൻറിവ് ഓഫിസർ വി.എസ്. ഹനീഷ്, സി.ഇ.ഒ ടി.ജി. ബൈനു, ഒ.എസ്. ജഗദീഷ്, എൻ.കെ. സാബു, എം.ടി. ശ്രീജിത്ത്, എം.കെ. ജീമോൾ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.