റോഡിന്റെ ശോച്യാവസ്ഥ; വിവിധ ഭാഷകളിൽ നോട്ടീസ് പതിച്ച് നാട്ടുകാരുടെ പ്രതിഷേധം
text_fieldsപറവൂർ: ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ സജീവമായപ്പോൾ നിലവിലുള്ള റോഡ് കാൽനടക്കുപോലും സൗകര്യമില്ലാതെ തകർന്ന് ശോച്യാവസ്ഥയിലായത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. നടക്കാൻപോലും സൗകര്യമില്ലാതെ റോഡ് നിർമാണം പുരോഗമിക്കുമ്പോൾ ഗതികേടിലായ നാട്ടുകാർ മലയാളത്തിലും ഹിന്ദിയിലും നോട്ടീസ് സ്ഥാപിച്ചു. ദേശീയപാത 66ന്റെ നിർമാണം നടക്കുന്ന ചെറിയപ്പിള്ളി പാലം ബ്ലോക്ക് ഓഫിസ് റോഡ് സന്ധിക്കുന്നിടത്താണ് അപകടം പതിവായപ്പോൾ നാട്ടുകാർ നോട്ടീസ് സ്ഥാപിച്ചത്.
വീതികുറഞ്ഞ റോഡിലേക്ക് നിർമാണ സ്ഥലത്തുനിന്ന് കയറുന്ന ചളിയും മണ്ണും യഥാസമയം നീക്കണമെന്ന ചെറിയ ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും തെന്നിവീഴാൻ തുടങ്ങിയതോടെ നാട്ടുകാർതന്നെ നിർമാണ തൊഴിലാളികളോട് നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ അലംഭാവം തുടരുകയാണ്. അവർക്കുകൂടി മനസ്സിലാക്കാൻ വേണ്ടിയാണ് മലയാളത്തിന് പുറമെ ഹിന്ദിയിലും നോട്ടീസ് എഴുതി സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.