'സെബീന റാഫി 101 വർഷങ്ങൾ'ക്ക് തുടക്കം
text_fieldsപറവൂർ: ഗോതുരുത്തിലെ ചവിട്ടുനാടക ഗ്രന്ഥരചയിതാവും എഴുത്തുകാരിയുമായ സെബീന റാഫിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗ്രാമീണ വായനശാല നടത്തുന്ന "സെബീന റാഫി 101 വർഷങ്ങൾ'' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചവിട്ടുനാടകത്തിലെ രാജാവിന്റെ കിരീടം വായനശാല പ്രസിഡൻറ് എം.എക്സ്. മാത്യുവും, ചെങ്കോൽ ബോവാസ് ജോയിയും ചേർന്ന് മന്ത്രിക്ക് സമ്മാനിച്ചു.
സെബീന റാഫിയുടെ ജന്മഗൃഹത്തിൽ നിന്നാരംഭിച്ച പുസ്തക പ്രയാണ വിളംബര ജാഥ ലൈബ്രറി കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് ഷെറീന ബഷീർ ഉദ്ഘാടനം ചെയ്തു. ചവിട്ടുനാടക കലാകാരന്മാരുടെ അകമ്പടിയോടെ നടന്ന ജാഥ മൂത്തകുന്നം, അണ്ടിപ്പിള്ളിക്കാവ് കൂട്ടുകാട്, ചേന്ദമംഗലം, വടക്കുംപുറം വായനശാലയിൽ എത്തി. മുസ്രിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദിനെ ആദരിച്ചു. സെബീന റാഫിയുടെയും ജോർജുകുട്ടി ആശാന്റെയും അർധകായ വെങ്കല പ്രതിമ ഗോതുരുത്ത് ചവിട്ടുനാടക പ്രദർശന കേന്ദ്രത്തിൽ സ്ഥാപിക്കാൻ ജനകീയ ഒപ്പുശേഖരണത്തിലൂടെ തയാറാക്കിയ നിവേദനം ജനറൽ കൺവീനർ ടൈറ്റസ് ഗോതുരുത്ത് മന്ത്രിക്ക് കൈമാറി.
രക്ഷാധികാരി ഫാ. തോമസ് കോളരിക്കൽ, ജില്ല പഞ്ചായത്ത്അംഗം എ.എസ്. അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബെന്നി ജോസഫ്, വാർഡ് അംഗം കെ.ടി. ഗ്ലിറ്റർ, സലിം കോണത്ത്, തമ്പി അഭിലാഷ് കോണത്ത്, വായനശാല സെക്രട്ടറി എം.ജെ. ഷാജൻ, ഡിജിന ബാസ്റ്റിൻ, മെസ്മിൻ മേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.