കോവിഡ് ബാധിതരായ മാതാപിതാക്കളെ വരാന്തയിൽ കിടത്തി; മകനെതിരെ കേസ്
text_fieldsപറവൂർ (എറണാകുളും): കോവിഡ് പോസിറ്റിവായ വയോ മാതാപിതാക്കളെ വീടിെൻറ വരാന്തയിൽ കിടത്തിയതിന് മകനെതിരെ പൊലീസ് കേസെടുത്തു. ചേന്ദമംഗലം വടക്കുംപുറത്താണ് സംഭവം. 80 വയസ്സുള്ള പിതാവിനെയും 73 വയസ്സുള്ള മാതാവിനെയുമാണ് മകൻ വരാന്തയിൽ കിടത്തിയത്.
ക്വാറൻറീൻ പരിശോധനയുടെ ഭാഗമായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ. ദിലീപ്കുമാർ, ഉദ്യോഗസ്ഥരായ പി.പി. സ്വപ്ന, പി.പി. ജിബിൻ എന്നിവർ വീട്ടിലെത്തിയപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്. പുറമെനിന്ന് നോക്കിയാൽ കാണാനാവാത്തവിധം സാരികൊണ്ട് മറച്ചിരുന്നതിനാൽ അയൽക്കാരുടെ ശ്രദ്ധയിൽപെട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തിൽ ബന്ധപ്പെട്ടതിനെത്തുടർന്ന് പിതാവിനെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് താക്കീത് ചെയ്തതിനെത്തുടർന്ന് അമ്മയെ വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റിവായശേഷമാണ് മാതാപിതാക്കളെ മകൻ വീട്ടിൽനിന്ന് പുറത്താക്കിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.