കെ-സ്മാർട്ട് വന്നിട്ടും സ്മാർട്ടാകാതെ പറവൂർ നഗരസഭ
text_fieldsപറവൂർ: പൂർണമായും ഡിജിറ്റൈസേഷൻ നടപ്പാക്കിയെങ്കിലും പറവൂർ നഗരസഭയിൽ നിന്നുള്ള സേവനങ്ങൾക്ക് ജനം നെട്ടോട്ടമോടണം. ഡി ആൻഡ് ഇ.ഒ ലൈസൻസ് പുതുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നഗരത്തിലെ വ്യാപാരികൾ അങ്കലാപ്പിലാണ്. മൂവായിരത്തോളം സ്ഥാപനങ്ങളാണ് നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്നത്. ഇവരിൽ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഇതുവരെ ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. സാധാരണ ഫെബ്രുവരി 28 ആണ് പുതുക്കൽ കാലാവധി എങ്കിലും ഡിജിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകിയതിനാൽ ഇത് മാർച്ച് 28 വരെ നീട്ടി നൽകിയിട്ടുണ്ട്.
എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ പറവൂരിൽ വ്യാപാരികൾക്ക് നഗരസഭയിൽ നിന്നുള്ള ലൈസൻസ് പുതുക്കൽ നടപടി പൂർത്തിയാക്കാനാവില്ലെന്നാണ് പറയുന്നത്. പുതിയ സോഫ്റ്റ്വെയർ സംബന്ധിച്ച ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയും വകുപ്പുകൾ തമ്മിലെ ഏകോപനം ഇല്ലാത്തതുമാണ് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.