ഏഴിക്കരയിലെ ലങ്ക പാലം തകർച്ചയിൽ ; നടപ്പാതയുടെ ഒരുഭാഗത്തെ കോൺക്രീറ്റ് പൊളിഞ്ഞുവീണു
text_fieldsപറവൂർ: ഏഴിക്കര പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലങ്ക പാലത്തിെൻറ മധ്യഭാഗത്തെ കോൺക്രീറ്റ് തകർന്നനിലയിൽ. പാലത്തിലെ നടപ്പാതയിൽ മധ്യഭാഗത്താണ് കോൺക്രീറ്റ് അടർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. ഇതുവഴി കാൽനടപോലും പ്രയാസമാണ്.
പാലത്തിെൻറ മിക്ക ഭാഗങ്ങളും ദ്രവിച്ച് ഏതുസമയത്തും അടർന്നുവീഴാവുന്ന നിലയിലാണ്. പഞ്ചായത്തിലെ 11, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന ഏക ആശ്രയമാണ് ലങ്ക പാലം. മൂന്ന് പതിറ്റാണ്ടിെൻറ പഴക്കമുണ്ട്. കൈവരികളും നടപ്പാതയും പില്ലറുകളും ജീർണിച്ച് കമ്പികൾ തുരുമ്പുപിടിച്ചിരിക്കുകയാണ്. കായലും കടലും ചേരുന്ന സ്ഥലമായതിനാൽ ഉപ്പുവെള്ളത്തിലായതായിരിക്കാം ജീർണാവസ്ഥയിലാകാൻ കാരണം. പട്ടികജാതി വിഭാഗത്തിൽപെടുന്ന 21 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ വടക്കേ കടക്കര ഭാഗത്തുള്ളവർ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുന്നതിനും മറ്റുമായി ആശ്രയിക്കുന്നതും ഈ പാലത്തെയാണ്. അടിയന്തരമായി പാലം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.