മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തു; വീണ്ടെടുക്കാനാകാതെ ഉടമകൾ
text_fieldsപറവൂർ: മത്സ്യബന്ധനത്തിന് കൊണ്ടുപോയ കുളച്ചൽ തൊഴിലാളികൾ തട്ടിയെടുത്ത ബോട്ട് മൂന്നുമാസം കഴിഞ്ഞിട്ടും വീണ്ടെടുക്കാൻ കഴിയാതെ ഉടമകൾ നട്ടംതിരിയുന്നു.
വടക്കേക്കര പട്ടണം സ്വദേശിയായ ആൻറണിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒന്നര േകാടി െചലവഴിച്ചു ഒരുവർഷം മുമ്പ് നിർമിച്ചതാണ് 104 അടി വലുപ്പമുള്ള ബോട്ട്. സെപ്റ്റംബർ 24നാണ് മത്സ്യബന്ധനത്തിന് കുഞ്ഞിത്തൈയിലെ കടവിൽനിന്ന് പുറപ്പെട്ടത്.
കോവിഡ് മാനദണ്ഡ പ്രകാരം അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചുവരേണ്ട ബോട്ടിൽ 450 ഐസ് ബോക്സും 6000 ലിറ്റർ ഡീസലും ആവശ്യമായ ആഹാരസാധനങ്ങളും ഉണ്ടായിരുന്നു.
12 തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും കുളച്ചൽ സ്വദേശികളാണ്. കുളച്ചലിൽനിന്ന് വന്ന ഇവരെ 14 ദിവസം നിരീക്ഷണത്തിലിരുത്തിയതിനുശേഷം െപാലീസിെൻറയും ആരോഗ്യ വകുപ്പിെൻറയും അനുമതി വാങ്ങിയാണ് ബോട്ടിൽ അയച്ചത്.
അഞ്ചുദിവസം കഴിഞ്ഞു ബോട്ട് വരാതെ വിഷമിച്ചിരിക്കുമ്പോൾ എട്ടാം ദിവസം ബോട്ടിൽനിന്ന് വിളിച്ച് കാലാവസ്ഥ മോശമായതിനാൽ കുളച്ചലിൽ അടുക്കുകയാണെന്ന് പറഞ്ഞത് ഉടമകൾ വിശ്വസിച്ചു. അടുത്ത തവണ നാട്ടിലേക്ക് വരണം എന്ന് പറഞ്ഞപ്പോൾ സമ്മതിക്കുകയും ചെയ്തു.
എന്നാൽ, രണ്ടാമതും ചരക്കുമായി കുളച്ചലിൽതന്നെ അടുക്കുകയായിരുന്നു. തുടർന്ന് െപാലീസിൽ പരാതിപ്പെട്ടപ്പോൾ െപാലീസ് തൊഴിലാളികളുമായി ഫോണിൽ സംസാരിച്ചു. അപ്പോൾ തങ്ങൾക്ക് ബോട്ടുടമകൾ പണം തരാനുണ്ടെന്നും അതാണ് ബോട്ടുമായി പോരാൻ കാരണമെന്നുമാണ് അവർ പറഞ്ഞത്.
പണം വാങ്ങിത്തരാം, ബോട്ടുമായി തിരിച്ചുവരാൻ െപാലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തിരിച്ചുവന്നില്ല. നേരേത്ത ജോലി ചെയ്തത് സംബന്ധിച്ച ചില കണക്കുകൾ പറയാനുണ്ടെന്നും തൊഴിലാളികൾ അവകാശപ്പെടുന്നത്ര പണം നൽകാനില്ലെന്നുമാണ് ഉടമകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.