Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightപട്ടികജാതി-വർഗ സഹകരണ...

പട്ടികജാതി-വർഗ സഹകരണ സംഘം അടച്ചുപൂട്ടിയിട്ട് നാലുവർഷം

text_fields
bookmark_border
Four years since the closure of SC ST Co-operative Society
cancel
camera_alt

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​രു​മാ​ല്ലൂ​രി​ലെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​രു​ടെ സ​ഹ​ക​ര​ണ സം​ഘം

ക​രു​മാ​ല്ലൂ​ർ: ആ​ല​ങ്ങാ​ട്, ക​രു​മാ​ല്ലൂ​ർ മേ​ഖ​ല​യി​ലെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച സ​ഹ​ക​ര​ണ സം​ഘം അ​ട​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ലു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. 10 വ​ർ​ഷം മു​മ്പ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മൂ​ല​ധ​നം സ്വ​രൂ​പി​ച്ച് ക​രു​മാ​ല്ലൂ​ർ ഷാ​പ്പു​പ​ടി​ക്ക് സ​മീ​പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സം​ഘ​ത്തി​െൻറ ദു​ര​വ​സ്ഥ​ക്ക് കാ​ര​ണം ഭ​ര​ണ​സ​മി​തി​ക്കാ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മാ​ത്ര​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

സ​ർ​ക്കാ​റും സ​ഹ​ക​ര​ണ വ​കു​പ്പും ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഞാ​റു​ന​ടീ​ൽ യ​ന്ത്രം, കൊ​യ്ത്തു​യ​ന്ത്രം, ട്രാ​ക്ട​ർ, ട്രി​ല്ല​ർ തു​ട​ങ്ങി​യ​വ​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി സം​ഘ​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​തെ​ല്ലാം ഇ​പ്പോ​ൾ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ല​മാ​ണ് സം​ഘം അ​ട​ച്ചു​പൂ​ട്ടാ​ൻ ഇ​ട​യാ​യ​തെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എ. നാ​രാ​യ​ണ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് അ​യ​ച്ച പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ത്ത് ന​ൽ​കി​യി​ട്ടും ഭ​ര​ണ​സ​മി​തി​ക്കാ​ർ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നോ സം​ഘം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നോ ത​യാ​റാ​കു​ന്നി​ല്ല. ഭ​ര​ണ സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് നാ​രാ​യ​ണ​ൻ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCST Cooperative Society
News Summary - Four years since the closure of SC / ST Co-operative Society
Next Story