Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightഭൂമിതരം മാറ്റം;...

ഭൂമിതരം മാറ്റം; ആർ.ഡി.ഒ ഓഫിസിൽ ഓഫ്​ലൈൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു

text_fields
bookmark_border
ഭൂമിതരം മാറ്റം; ആർ.ഡി.ഒ ഓഫിസിൽ ഓഫ്​ലൈൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
cancel

പ​റ​വൂ​ർ: വി​വി​ധ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ​നി​ന്ന്​ ഭൂ​മി ത​രം​മാ​റ്റ​ത്തി​നാ​യി ഓ​ഫ്​​ലൈ​ൻ ആ​യി ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു.

വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട് സ​ഹി​തം ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ എ​ത്തി​യി​ട്ടും അ​പേ​ക്ഷ​ക​ളി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് അ​പേ​ക്ഷ​ക​രെ വ​ല​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​ന് മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള അ​പേ​ക്ഷ​ക​ളു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​പേ​ക്ഷ​ക​രാ​ണ് ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​ത്.

ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ പോ​ലെ എ​ത്ര​യും​പെ​ട്ടെ​ന്ന് ഓ​ഫ്​​ലൈ​ൻ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

കൂ​ടാ​തെ ഡേ​റ്റ ബാ​ങ്കി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി കൃ​ഷി ഓ​ഫി​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളാ​ണ്. ഈ ​അ​പേ​ക്ഷ​ക​ളി​ൽ ഒ​ന്നും തീ​ർ​പ്പു ക​ൽ​പി​ക്കു​ന്നി​ല്ല. അ​പേ​ക്ഷ​ക​ർ അ​ന്വേ​ഷി​ച്ചു​ചെ​ല്ലു​മ്പോ​ൾ എ​ൽ.​എ​ൽ.​എം.​സി കൂ​ടാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, കൃ​ഷി ഓ​ഫി​സ​ർ ഇ​വ​ർ​ക്കെ​ല്ലാം ജോ​ലി​ത്തി​ര​ക്കാ​ണെ​ന്നും ല​ഭി​ക്കു​ന്ന മ​റു​പ​ടി. ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ആ​ർ.​ഡി.​ഒ ഓ​ഫി​സി​ലും ഓ​ഫ്‌​ലൈ​ൻ അ​പേ​ക്ഷ​ക​ർ ക​യ​റി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

അ​ദാ​ല​ത്തി​ന് ശേ​ഷം ഓ​ഫ് ലൈ​ൻ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land reclassificationRDO Office
News Summary - Land Reclassification
Next Story