പാചകവാതകം ചോർന്ന് തീപടർന്നു; രണ്ടുപേർക്ക് പൊള്ളലേറ്റു
text_fieldsപറവൂർ: പാചകവാതകം ചോർന്ന് തീപടർന്നതിനെ തുടർന്ന് രണ്ടുപേർക്ക് പൊള്ളലേറ്റു. കുഞ്ഞിത്തൈ സ്വദേശികളായ പഴയിടത്തു മഹേഷ് (52), പുത്തൻവീട്ടിൽ പ്രശാന്ത് (40) എന്നിവർക്കാണ് പൊള്ളലേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
കുഞ്ഞിത്തൈ ആതുരസേവ സംഘം പണികഴിച്ച ഗുരുദേവ മണ്ഡപത്തിൽ തിങ്കളാഴ്ച പ്രതിഷ്ഠ നടക്കാനിരിക്കെയാണ് അപകടം. ഇതിന്റെ ഭാഗമായുള്ള അന്നദാനത്തിനായി പാചകം നടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഗ്യാസ് സിലിണ്ടർ തുറന്ന ഉടൻ ലീക്കുണ്ടാകുകയും സമീപത്ത് ഉപയോഗിച്ചുക്കൊണ്ടിരുന്ന മറ്റൊരു സിലിണ്ടറിൽനിന്ന് തീ ഇതിലേക്ക് പടരുകയുമായിരുന്നു. സിലിണ്ടർ കൈകാര്യം ചെയ്തിരുന്ന രണ്ടുപേർക്കും പൊള്ളലേറ്റു. മഹേഷിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലും പ്രശാന്തിനെ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അന്നദാനം മാറ്റിവെച്ചെങ്കിലും പ്രതിഷ്ഠ ചടങ്ങുകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.