മജ്ജ മാറ്റിെവക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു
text_fieldsപറവൂർ: എല്ലുകൾക്ക് അർബുധം ബാധിച്ച് രോഗാതുരനായ കുടുംബനാഥൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ തൈവെപ്പിൽ ഇടത്തിപ്പറമ്പിൽ ഇ.കെ. സന്തോഷാണ് (49) സഹായം തേടുന്നത്.
പെയിൻറിങ് തൊഴിലാളിയായ സന്തോഷിന് 2011ലാണ് അർബുദം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു തുടക്കത്തിൽ ചികിത്സ. സാമ്പത്തികനില മോശമായതിനെത്തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിലേക്ക് മാറ്റി. അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
പത്തുലക്ഷം രൂപ ഇതിനായി വേണ്ടിവരും. നിർധന കുടുംബമായ ഇവർക്ക് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാൽ ശസ്ത്രക്രിയ വൈകുകയാണ്. മൂന്നുസെൻറ് സ്ഥലത്ത് പി.എം.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ചെറിയ വീട്ടിലാണ് താമസം. നാട്ടുകാരുടേയും മറ്റും സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്.
ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിെൻറ അവസ്ഥയറിഞ്ഞ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് ഭാര്യ ലാലിയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ വടക്കേക്കര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 856110110001459. IFSC code - BKID0008561. Google Pay - 8129066816. ഫോൺ: 9947189017.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.