Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightവ്യവസായ എസ്റ്റേറ്റിന്...

വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങൽ; എതിർവാദങ്ങൾ ശരിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

text_fields
bookmark_border
investigation
cancel

പ​റ​വൂ​ർ: ന​ഗ​ര​സ​ഭ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നു​വേ​ണ്ടി ഭൂ​മി വാ​ങ്ങി​യ​തി​ൽ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ആ​രോ​പി​ക്കു​ന്ന​തി​ൽ ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ന​ഗ​ര​കാ​ര്യ റീ​ജ​ന​ൽ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ബി.​ജെ.​പി പ​റ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ൽ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ സീ​നി​യ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നാ​യി വാ​ങ്ങി​യ 31 സെ​ന്‍റ്​ ഭൂ​മി എ​സ്റ്റേ​റ്റി​ന് ഉ​പ​യു​ക്ത​മ​ല്ലെ​ന്നും ഒ​രു ഭാ​ഗം ച​തു​പ്പ് നി​ല​മാ​ണെ​ന്നും വ​സ്തു​വി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വ​സ്തു ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഭൂ​മി​യി​ലേ​ക്ക് വ​ഴി ഇ​ല്ലെ​ന്നും അ​ധി​ക​വി​ല ന​ൽ​കി​യാ​ണ് ഭൂ​മി വാ​ങ്ങി​യ​തെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ബി.​ജെ.​പി നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

റീ​ജ​ന​ൽ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഭൂ​മി വ്യ​വ​സാ​യ പാ​ർ​ക്കി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റു​ടെ​യും ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റു​ടെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഭൂ​മി വാ​ങ്ങി​യ​ത്. കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ച​തു​പ്പു​നി​ല​മാ​ണെ​ന്നും അ​ധി​ക​വി​ല ന​ൽ​കി​യെ​ന്നും വ​സ്തു​വി​ലേ​ക്ക് വ​ഴി ഇ​ല്ലെ​ന്നു​മു​ള്ള ലോ​ക്ക​ൽ ഫ​ണ്ട് അ​ധി​കൃ​ത​രു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന 30 ശ​ത​മാ​ന​ത്തി​ന് പ​ക​രം 25 ശ​ത​മാ​നം കൂ​ടു​ത​ലി​ലാ​ണ് ഭൂ​മി വാ​ങ്ങി​യ​ത്.വ​സ്തു വാ​ങ്ങു​ന്ന​തി​നു​മു​മ്പ് താ​ലൂ​ക്ക് സ​ർ​വേ​യ​റെ​ക്കൊ​ണ്ട് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന​ത് മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത. സ്വ​കാ​ര്യ സ​ർ​വേ​യ​റെ​ക്കൊ​ണ്ട് ന​ഗ​ര​സ​ഭ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു.

വ​സ്തു വി​ല്ലേ​ജ് സ്കെ​ച്ചി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ലൂ​ക്ക് സ​ർ​വേ​യ​റെ​ക്കൊ​ണ്ട് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭൂ​മി​യി​ൽ കു​റ​വു​കാ​ണു​ന്ന പ​ക്ഷം ഉ​ത്ത​ര​വാ​ദി​ക​ളി​ൽ​നി​ന്ന്​ തു​ക ഈ​ടാ​ക്കാ​ൻ ച​ട്ട​പ്പ​ടി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, സി.​പി.​എ​മ്മും ബി.​ജെ.​പി​യും ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​നും അ​ന്ന​ത്തെ ഭ​ര​ണ​ക്കാ​ർ​ക്കും എ​തി​രെ ഇ​പ്പോ​ഴും ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് രം​ഗ​ത്തു​ണ്ട്. 2014-15 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഭൂ​മി വാ​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച കൂ​ടി​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ന്ന​ത്തെ ചെ​യ​ർ​മാ​നും സെ​ക​ട്ട​റി​ക്കും എ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം കൗ​ൺ​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​ൻ അ​ട​ക്ക​മു​ള്ള ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ രാ​ത്രി ഒ​മ്പ​ത​ര വ​രെ ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു. സ​ർ​ക്കാ​റോ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളോ നി​ർ​ദേ​ശി​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഭ​ര​ണ​പ​ക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandIndustrial estateInquiry report
News Summary - Purchase of land for industrial estate; The inquiry report found that the objections were not true
Next Story