പറവൂരിലെ വിശ്രമകേന്ദ്രം ഒന്നാം ക്ലാസിലേക്ക്; നടപടികള്‍ അവസാന ഘട്ടത്തില്‍ -വി.ഡി. സതീശൻ
text_fieldsപറവൂര്‍: ടൗണിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം ഒന്നാം ക്ലാസിലേക്ക് ഉയര്‍ത്തുന്നതിനായി സര്‍ക്കാറിലേക്ക് വിശദ റിപ്പോർട്ട് സമര്‍പ്പിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു.
നിലവില്‍ പഴയ വിശ്രമകേന്ദ്രത്തില്‍ രണ്ടു മുറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതുമൂലം ഈ വിശ്രമകേന്ദ്രം ക്ലാസ് രണ്ടിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. സ്റ്റാഫ് പാറ്റേണ്‍ വളരെ കുറവായിരുന്നു. ഇതേത്തുടർന്നാണ് ക്ലാസ് ഒന്നിലേക്ക് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആരംഭിക്കാന്‍ പോകുന്ന കാന്റീന് ടെൻഡര്‍ നടപടികള്‍ സ്വീകരിച്ച് അനുവാദം നല്കുന്ന നടപടികള്‍ നടന്നുവരുകയാണ്. ഇത് തുറക്കുന്നതോടെ സ്റ്റാഫ് പാറ്റേണ്‍ മാറുകയും റെസ്റ്റ് ഹൗസ് മാനേജര്‍ ഉള്‍പ്പെടെ 24 മണിക്കൂറും ജീവനക്കാരുള്ള നിലവാരത്തിലേക്ക് പറവൂര്‍ വിശ്രമകേന്ദ്രം മാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.