പൊക്കാളി കൊയ്ത്ത് ഗ്രാമീണ കാർഷികോത്സവമാക്കി വിദ്യാർഥികൾ
text_fieldsപറവൂർ : ബ്ലോക്ക് പഞ്ചായത്ത്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കൈതാരം പൊക്കാളി പാടശേഖര സമിതി എന്നിവയുടെ നേതൃത്വത്തിൽ കൈതാരം പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു.
കോട്ടുവള്ളിയിലെ മികച്ച പൊക്കാളി കർഷകൻ കെ.ജെ. ജോസി ഉദ്ഘാടനം ചെയ്തു. എറണാകുളം സെൻറ് ആൽബർട്ട്സ് കോളജിലെ നൂറ് വിദ്യാർഥികൾ പൊക്കാളി വിള കൊയ്യുവാനായി പാടത്തേക്കിറങ്ങി.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ഗാനാ അനൂപ്, സുരേഷ് ബാബു, ജെൻസി തോമസ്, മുരളീധരൻ, കമലാ സദാനന്ദൻ, കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന, എം.എസ്. ജയചന്ദ്രൻ, ഫാ. സംഗീത് ജോസഫ് , പി.പി. പ്രിയ ,എസ്.കെ. ഷിനു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.