സ്വകാര്യ ബസിൽ ഡോർ ചെക്കർമാരില്ലാത്തത് അപകടഭീതി പരത്തുന്നു
text_fieldsപറവൂർ: വൈപ്പിൻ-പറവൂർ മേഖലയിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ഡോർ ചെക്കർമാരെ ഒഴിവാക്കിയത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം സ്വകാര്യ ബസ് സർവിസ് നിലച്ചിരുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്ടറും മാത്രമായാണ് ബസുകൾ ഓടിത്തുടങ്ങിയത്.
യാത്രക്കാരുടെ കുറവ് മൂലം വേണ്ടത്ര വരുമാനം ലഭിക്കാത്തതിനാൽ ഒഴിവാക്കാൻ ഉടമകളെടുത്ത തീരുമാനത്തോട് തൊഴിലാളി സംഘടനകളും യോജിച്ചു. ഇക്കാലത്ത് വിദ്യാഭ്യസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല.
സർക്കാർ ഓഫിസുകൾ ഉൾപ്പെടെ മിക്ക ഓഫിസുകളിലും വളരെ കുറച്ച് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. യാത്രക്കാർ കുറവായതിനാൽ ഇത് പ്രതിസന്ധിയുണ്ടാക്കിയില്ല. എന്നാൽ, ജനജീവിതം സാധാരണ രീതിയിലാവുകയും യാത്രക്കാർ പഴയപോലെ വർധിക്കുകയും ചെയ്തതോടെ ഡ്രൈവർക്ക് പുറമെ കണ്ടക്ടറെ മാത്രം ഉപയോഗിച്ച് സർവിസ് നടത്തുന്നത് ബുദ്ധിമുട്ടായി.
ടിക്കറ്റ് കൊടുക്കുന്നതിന് പുറമെ ഇരു വാതിലുകളും ശ്രദ്ധകൊടുക്കാൻ കണ്ടക്ടർക്ക് സാധിക്കാത്ത സ്ഥിതിയുണ്ട്. യാത്രക്കാർ കയറി ഇറങ്ങുന്നതിന് മുമ്പ് അശ്രദ്ധ മൂലം ബസ് എടുത്താൽ അപകടത്തിന് സാധ്യതയുണ്ട്.
കൂട്ടത്തോടെ കയറുന്ന വിദ്യാർഥികളും ജാഗ്രത കുറഞ്ഞാൽ അപകടത്തിൽപെടും. ഡോർ ചെക്കർമാരെ തിരികെ നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് തൊഴിലാളി കോഓഡിനേഷൻ പറവൂർ- വൈപ്പിൻ മേഖല കമ്മിറ്റി കൺവീനർ കെ.എ. അജയകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.