ചേന്ദമംഗലത്തെ പൊട്ടിയ പൈപ്പ് നീക്കി
text_fieldsപറവൂർ: തിരക്കേറിയ ചേന്ദമംഗലം കവലയിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത് പരിഹരിച്ചു. ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായില്ല. കുടിവെള്ളം പാഴായി റോഡാകെ വെള്ളം നിറഞ്ഞ് നിൽക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം’ശനിയാഴ്ച വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ മുതൽ തന്നെ ചേന്ദമംഗലം ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം നിർത്തി അറ്റക്കുറ്റപ്പണി ആരംഭിച്ചത്. വാഹനങ്ങൾ പോകുമ്പോൾ വെള്ളം സമീപത്തെ കടകളിലേക്കും കാൽനടക്കാരുടെ ദേഹത്തേക്കും തെറിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടും ഉദ്യോഗസ്ഥർ നിസ്സംഗത പുലർത്തുകയായിരുന്നു. 400 എം.എം ആസ്ബസ്റ്റോസ് കുഴലാണ് ഇതുവഴി കടന്നുപോകുന്നത്.
രണ്ടുമാസം മുമ്പ് ഇതുപോലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു. അന്ന് അറ്റക്കുറ്റപ്പണി നടത്തിയെങ്കിലും പൈപ്പ് ലൈനിന്റെ മുകളിൽ നിറച്ച മണ്ണ് ഇരിക്കുകയും ഇതിന് മുകളിലൂടെ വാഹനങ്ങൾ നിരന്തരം പോകുകയും ചെയ്യുന്നതിനാൽ വീണ്ടും തകരാനിടയായി. ഇതിനാൽ ആസ്ബസ്റ്റോസ് കുഴലുകൾ നീക്കി കാസ്റ്റൺ അയേൺ പൈപ്പ് സ്ഥാപിച്ചു. ഈ രണ്ടു പൈപ്പ് ലൈനുകളുടെയും ഇടയിൽ കോളർ ഡ്രം ഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് പരിശോധന നടത്തിയതിന് ശേഷം രാത്രിയോടെ കുടിവെള്ള വിതരണം പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.