കരുമാലൂരിലും ആലങ്ങാടും വൈദ്യുതി തകരാറിലായി; പറവൂരിൽ കാറ്റിലും മഴയിലും കനത്തനാശം
text_fieldsപറവൂർ: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പറവൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി.
നഗര- ഗ്രാമപ്രദേശങ്ങളിലെ താഴ്ന്നയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിൽ പറവൂർ പാലത്തിന് സമീപം തണൽമരം കടപുഴകി റോഡിലേക്ക് വീണതിനെ തുടർന്ന് പറവൂർ -കൊടുങ്ങല്ലൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഫയർഫോഴ്സ് ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത മഴയിലും കാറ്റിലും കരുമാലൂരിലും ആലങ്ങാടും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾവീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു.
കരുമാല്ലൂരിൽ ആനച്ചാൽ, മനക്കപ്പടി, കാരുചിറ, തട്ടാംപടി എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്.
ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം, ചിറയം, മേത്താനം എന്നിവടങ്ങളിലും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണത് ഗതാഗതം തടസ്സപ്പെടാൻ കാരണമായി.
അഗ്നിശമന സേന, പൊലീസ്, ദ്രുതകർമ സേന എന്നിവർ രംഗത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ ഭാഗികമായി തടസ്സങ്ങൾ നീക്കംചെയ്തു. രാത്രി പത്തോടെ ഇവിടങ്ങളിൽ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.