വഴുതിപ്പോയ മന്ത്രിസ്ഥാനം തേടിയെത്തിയത് പ്രതിപക്ഷ നേതാവിെൻറ രൂപത്തിൽ
text_fieldsപറവൂർ: പാർട്ടിക്ക് ഭരണം ലഭിച്ച കാലത്ത് വഴുതിേപ്പായ മന്ത്രിസ്ഥാനം, ഭരണമില്ലാത്തപ്പോൾ പാർട്ടി എം.എൽ.എമാരെയാകെ നയിക്കേണ്ട ചുമതലയിലൂടെയാണ് സതീശനെ തേടിയെത്തിയത്. അവസരങ്ങൾക്ക് പിന്നാലെ പോകാത്ത വി.ഡി. സതീശനെ അവ തേടിയെത്തുകയാണ് പതിവ്. കിട്ടുമെന്ന് ഉറപ്പുള്ളത് നഷ്ടമാകുേമ്പാൾ പരിഭവവുമില്ല. അതുകൊണ്ടാണ് 2011ലെ ഉമ്മൻ ചാണ്ടി സർക്കാറിൽ ആരോഗ്യമന്ത്രിയായി പരിഗണിച്ചെങ്കിലും പിന്നീട് തഴയപ്പെട്ടപ്പോഴും കുലുങ്ങാതിരുന്നത്.
കൃത്യമായി കരുക്കൾ നീക്കാൻ അറിയാവുന്ന സമർഥനായ രാഷ്ട്രീയക്കാരനാണ് സതീശനെന്ന് 35 വർഷത്തെ പ്രവർത്തനം തെളിവാണ്. കൃത്യമായ ഗൃഹപാഠവും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ അവഗാഹവും ചിട്ടയോടെയുള്ള പൊതുപ്രവർത്തനവുമാണ് സതീശനെ വ്യത്യസ്തനാക്കുന്നത്. അതിനാൽ, യു.ഡി.എഫ് ഏറ്റവും പ്രതിസന്ധിയിലായ ഇൗ സമയത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള നിയമനം അർഹിച്ചതുതന്നെ.ഇടതുപക്ഷം തുടർച്ചയായി ജയിച്ചുകയറിയ പറവൂർ നിയോജക മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് ഏൽപിച്ച ദൗത്യവുമായാണ് 1996ൽ എറണാകുളം നെട്ടൂർ സ്വദേശിയായ സതീശൻ പറവൂരിലെത്തുന്നത്. കന്നിയങ്കത്തിൽ സി.പി.െഎയിലെ പി. രാജുവിനോട് പരാജയപ്പെട്ടെങ്കിലും കൂസാതെ പറവൂരിൽ വീട് നിർമിച്ച് താമസമാക്കി സജീവരാഷ്ട്രീയത്തിൽ മുഴുകി. 2001ലാണ് രാജുവിനെതന്നെ പരാജയപ്പെടുത്തി ആദ്യം എം.എൽ.എയാകുന്നത്. അഞ്ചാം തവണയാണ് പറവൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്താൻ കാരണമായത് രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളാണ്. ഇടതുപക്ഷം ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും സതീശനെ വീഴ്ത്താനായില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രനെവരെ പരീക്ഷിച്ചിട്ടും പരാജയപ്പെട്ടു. കഴിഞ്ഞ നാലുവട്ടവും ജനശ്രദ്ധ പിടിച്ചുപറ്റുന്നവിധം സഭയിൽ തിളങ്ങാനായത് വിഷയങ്ങൾ പഠിച്ച് കൃത്യമായി അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടാണ്.
എതിർപക്ഷത്തിെൻറപോലും ആദരം പിടിച്ചുപറ്റുന്നതാണ് ഇൗ ശൈലി. നിയമസഭ ലൈബ്രറി ശരിക്കും ഉപയോഗപ്പെടുത്തുന്ന സതീശെൻറ ഇക്കാര്യത്തിലെ ഗുരു ആര്യാടൻ മുഹമ്മദാണ്. േമയ് 31ന് 57ാം ജന്മദിനം ആഘോഷിക്കുന്ന സതീശന് പിറന്നാൾ സമ്മാനംകൂടിയാണ് പ്രതിപക്ഷ നേതൃപദവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.