സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്വാറൻറീനില്‍
text_fieldsപെരുമ്പാവൂര്‍: മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ് നിര്‍മാണം വൈകുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണെന്ന് ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പൊതുമരാമത്ത് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്വാറൻറീനില്‍.
പ്രതിഷേധ പരിപാടിയിലുണ്ടായിരുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പോസിറ്റിവായതാണ് മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ ഇടയായത്. രോഗം സ്ഥിരീകരിച്ച ആള് മുദ്രാവാക്യം മുഴക്കിയ മൈക്കാണ് പ്രസംഗത്തിന് ഉപയോഗിച്ചത്.
പത്തോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ക്വാറൻറീനിലുള്ളത്.
എന്നാല്‍, എം.എല്‍.എയും മുതിര്‍ന്ന നേതാക്കളും നിരീക്ഷണത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത എം.എല്‍.എ തിരുവനന്തപുരത്തെ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയിരുന്നു.
കൈയുറയും മാസ്കും ധരിച്ചിരുന്നതിനാല്‍ ക്വാറൻറീനില്‍ പോകേണ്ടതില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.