മയക്കുമരുന്ന് വരുത്തുന്നത് ഒാൺലൈൻ വഴി
text_fieldsപെരുമ്പാവൂർ: പെരുമ്പാവൂരിൽനിന്ന് പൊലീസ് പിടികൂടിയ എൽ.എസ്.ഡി സ്റ്റാമ്പുകൾ പ്രതികൾ വാങ്ങുന്നത് ഒൺലൈൻ വഴി. ബിറ്റ്കോയിൻ ഉപയോഗിച്ച് വരുത്തിച്ച സ്റ്റാമ്പുകളാണ് പെരുമ്പാവൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാനാണ് കൊണ്ടുവന്നത്.
ചില ഡി.ജെ പാർട്ടികളിലും ഇവ ഉപയോഗിക്കാറുണ്ട്. ഒരു സ്റ്റാമ്പ് നാലുകഷണം വരെയാക്കി നാക്കിനടിയിൽ ഇടും. നാലുമണിക്കൂർ വരെ ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സ്റ്റാമ്പിെൻറ ഉപയോഗം ഗുരുതര അസുഖങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കും.
1500ലേറെ രൂപക്കാണ് ഒരു സ്റ്റാമ്പ് ഇവർ വിൽക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവരുടെ പ്രധാന വിൽപന. കഴിഞ്ഞ ദിവസം 45 എൽ.എസ്.ഡി സ്റ്റാമ്പുമായി എൻജിനീയറിങ് വിദ്യാർഥിയായ കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽ ദേവ് (20), വഴിക്കടവ് താഴത്തെവീട്ടിൽ ജുനൈസ് (19), കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21) എന്നിവരെ പെരുമ്പാവൂരിൽനിന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ നേതൃത്വത്തിൽ പിടികൂടിയിരുന്നു. റൂറൽ ജില്ലയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ എൽ.എസ്.ഡി സ്റ്റാമ്പ് വേട്ടയാണിത്. ഇത് സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.