ഒാണത്തിന് 'തിരുമുൽക്കാഴ്ച'യൊരുക്കി ഫേസ്ബുക്ക് കൂട്ടായ്മ
text_fieldsപെരുമ്പാവൂര്‍: കോവിഡ് കെടുതിയിലും ഓണത്തിെൻറ ഗതകാല സ്മൃതികളിലേക്ക് മനസ്സിനെ വിളിച്ചുണര്‍ത്തി ആഹ്ലാദത്തിെൻറയും ആശ്വാസത്തിെൻറയും ഉത്സവാന്തരീക്ഷം തീര്‍ക്കുന്ന ഓണപ്പാട്ട് സമ്മാനിക്കുകയാണ് പെരുമ്പാവൂരിലെ അയ്മുറി നന്ദിഗ്രാമം ഫേസ്ബുക്ക് കൂട്ടായ്മ. കൂവപ്പടി അയ്മുറി ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഖ്യാതമായ ബൃഹത്നന്ദി ശിൽപത്തിെൻറ പേരില്‍ 2018ല്‍ രൂപവത്കരിച്ചതാണ് ഫേസ്ബുക്ക് കൂട്ടായ്മ.
'തിരുമുല്ക്കാഴ്ച'യെന്ന് പേരിട്ട വിഡിയോ ആല്‍ബത്തിനായി 'തമ്പുരാന് മഹാബലി എെൻറ ഗ്രാമാങ്കണത്തില്' എന്നാരംഭിക്കുന്ന ഗാനമെഴുതിയതും സംഗീതം നല്കിയതും പേജിെൻറ അഡ്മിന് കൂവപ്പടി ജി. ഹരികുമാറാണ്. കൂടാലപ്പാട് സ്വദേശിയും കൊച്ചിന് സിംഫണി ഓര്‍ക്കസ്ട്രയിലെ ഗായകനുമായ ഗണേഷ് ശങ്കറാണ് പാടി അഭിനയിച്ചിരിക്കുന്നത്. ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സംഗീത സംരംഭത്തിലൂടെ ശ്രദ്ധേയരാണ് ഇരുവരും.
അധ്യാപകന് കൂടിയായ ലിന്സണ് ഇഞ്ചക്കല്‍, പെരുമ്പാവൂരിലെ ക്ലഫ് ആര്‍ട്ട് മ്യൂസിക് വര്‍ക്ക് സ്റ്റേഷനിലെ വി.കെ. അജയ് എന്നിവര്‍ ചേര്‍ന്നാണ് ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചത്. ഗാനാലേഖനം കലാഭവന്‍ ബഷീര്‍, ഛായഗ്രഹണം മനോജ് തോട്ടുവ, വിഡിയോ എഡിറ്റിങ് അരുണ്‍കുമാര്‍ തോട്ടുവ, സാങ്കേതികസഹായം നാദം മണിലാല്‍, ബിനു സിംഫണി. അയ്മുറി നന്ദിഗ്രാമം ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആല്‍ബം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.