ലൈഫ് പദ്ധതിയിൽ പണിയാത്ത വീടിന് നാലുലക്ഷം; സി.പി.എം പ്രാദേശിക നേതാവ് മാതാവിെൻറ പേരില്‍ പണം തട്ടിയെന്ന് ആരോപണം
text_fieldsപെരുമ്പാവൂര്‍: ലൈഫ് ഭവനപദ്ധതിയില്‍നിന്ന് പണിയാത്ത വീടിന് സി.പി.എം പ്രാദേശിക നേതാവ് മാതാവിെൻറ പേരില്‍ പണം തട്ടിയതായി ആരോപണം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കി. വെങ്ങോല പഞ്ചായത്ത് രണ്ടാംവാര്‍ഡിലാണ് സംഭവം. തറപോലും പൂര്‍ത്തിയാകാത്ത നിര്‍മാണത്തിെൻറ പേരില്‍ പഞ്ചായത്ത് അംഗത്തിെൻറ ഒത്താശയോടെ നാലുലക്ഷം തട്ടിയെന്നാണ് ആക്ഷേപം.
പദ്ധതിയുടെ പേരില്‍ നാല് ഘട്ടങ്ങളിലായിട്ടാണ് തുക കൈപ്പറ്റിയിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ലക്ഷങ്ങള്‍ വാങ്ങിയിട്ടും പണി പൂര്‍ത്തിയാകാതെ സ്ഥലം കാടുകയറിക്കിടക്കുകയാണ്. നിര്‍മാണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ ശേഷമേ ഉപഭോക്താവിന് തുക നല്‍കാവൂ എന്ന മാനദണ്ഡം പാലിക്കപ്പെടാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വില്ലേജ് എക്സ്െറ്റൻഷന്‍ ഓഫിസറാണ് ജോലികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പണം നല്‍കിയിരിക്കുന്നത്.
പദ്ധതിയുടെ പേരില്‍ നടന്നിരിക്കുന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറ് സ്വാതി റെജികുമാറും മണ്ഡലം പ്രസിഡൻറ് വി.എച്ച്. മുഹമ്മദും മുസ്ലിം ലീഗ് പഞ്ചായത്ത് സമിതി പ്രസിഡൻറ് എം.എം. അഷറഫും ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽദോ മോസസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.