ചുവപ്പുനാട അഴിഞ്ഞു; കൊച്ചിട്ടിക്കണ്ണന് വീട് ശരിയായി
text_fieldsപെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തണ്ടേക്കാട് താമസിക്കുന്ന കുഞ്ചാട്ട് വീട്ടില്‍ കൊച്ചിട്ടിക്കണ്ണെൻറ വീടെന്ന സ്വപ്നം പൂവണിയുന്നു. ചുവപ്പുനടയുടെ കുരുക്ക് അഴിഞ്ഞതോടെ അവസാനിക്കുന്നത് 80കാരെൻറ കാത്തിരിപ്പാണ്.അഞ്ച് സെൻറ് ഭൂമിയുണ്ടായിരുന്ന പട്ടികജാതിയിൽപെട്ട ഈ വയോധികന് അടച്ചുറപ്പുള്ള വീടിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. ഒരുസെൻറിന് മാത്രമാണ് പട്ടയമുള്ളൂവെന്ന കാരണത്താല്‍ എല്ലാ അപേക്ഷകളും ചുവപ്പുനാടയില്‍ കുടുങ്ങി.
2018 ജൂലൈ 16ന് കനത്ത മഴയില്‍ കൊച്ചിട്ടിക്കണ്ണെൻറ വീട് നിലംപൊത്തി. തുടര്‍ന്ന് വാര്‍ഡ് മെംബറും അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന പി.എ. മുഖ്താറിെൻറ ഇടപെടലില്‍ കൊച്ചിട്ടിക്കണ്ണെൻറ ജീവിതത്തില്‍ വെളിച്ചം വീണു. പട്ടയമുള്ള ഒരുസെൻറിന് പുറമെ ബാക്കിയുള്ള നാല് സെൻറിനും രേഖക്കുള്ള അപേക്ഷയില്‍ റവന്യൂ അധികാരികളും കലക്ടറും ഒപ്പുെവച്ചതോടെ പട്ടയം കിട്ടി. തുടര്‍ന്ന് ലൈഫ് ഭവന പദ്ധതിയില്‍നിന്ന് നാല് ലക്ഷം ലഭിച്ചു. മഴയത്ത് വീട് തകര്‍ന്നതിനുള്ള സഹായമായി 70,000 രൂപയും സര്‍ക്കാര്‍ നല്കി. ഇതോടെ വാര്‍ഡ് മെംബര്തന്നെ മുന്‍കൈെയടുത്ത് വീടിെൻറ പണി കരാറുകാരനായ അബ്ദുല്‍ ജബ്ബാര്‍ കാരോളിയെ ഏല്പിച്ചു.
ലാഭമില്ലാതെ വീട് പണിത് നല്കാന് കരാറുകാരന് തയാറായതോടെ പണി ദ്രുതഗതിയില്‍ നടന്നു. ഏകദേശം ആറര ലക്ഷം െചലവഴിച്ച് വീടുപണി പൂര്‍ത്തിയാകാന്‍ പിന്തുണയുമായി വാര്‍ഡ് മെംബര്‍ നിന്നതോടെ എല്ലാം ശരിയാകുകയായിരുെന്നന്ന് കൊച്ചിട്ടിക്കണ്ണന് പറഞ്ഞു. പ്രായാധിക്യത്താല്‍ ഏറെ അവശതയോടെ കഴിയുന്ന കൊച്ചിട്ടിക്കണ്ണനും കുടുംബവും അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാനായതിെൻറ സന്തോഷത്തിലാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.