തിരിച്ചറിയൽ രേഖകളില്ലാതെ അന്തർ സംസ്ഥാന തൊഴിലാളിക; പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsപെരുമ്പാവൂര്‍: മേഖലയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് മർച്ചൻറ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇവരില്‍ കുറ്റവാസന കൂടുകയും പലവിധ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരെന്ന് കണ്ടെത്തിയതിെൻറയും അടിസ്ഥാനത്തില്‍ എത്രയും വേഗം തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം.
നഗരസഭ വിളിച്ചുചേര്‍ത്ത പല യോഗങ്ങളിലും മര്‍ച്ചൻറ്സ് അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ അന്തര്‍ സംസ്ഥാനക്കാര്‍ക്കിടയില്‍ എന്‍.ഐ.എയുടെ ഇടപെടല്‍പോലും വന്നു. ഇത് വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വഴിയോരങ്ങളില്‍ വ്യാപാരം നടത്തുന്ന അന്തര്‍ സംസ്ഥാനക്കാര്‍ക്ക് എത്രയും വേഗം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്നും അത് മറ്റുള്ളവര്‍ കാണുംവിധം വലുതായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടും ഉത്തരവാദപ്പെട്ടവര്‍ മുഖവിലക്കെടുത്തിട്ടില്ല.
വ്യാപാര സംഘടനകളും പൊലീസുമായി ചേര്‍ന്ന് അന്തർ സംസ്ഥാനക്കാര്‍ കൂടുതലുള്ള എല്ലാ തൊഴില്‍ മേഖലയിലും നഗരസഭ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് ഭാരവാഹികളായ ജോസ് നെറ്റിക്കാടന്‍, വി.പി. നൗഷാദ്, എസ്. ജയചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.