ഓണവിപണികള്‍ സജീവം
text_fieldsപെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏഴ് ഓണവിപണികള്‍ ആരംഭിച്ചു. വി.പി. സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് നൂര്ജഹാന് സക്കീര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ജോജി ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, ബ്ലോക്ക് അംഗങ്ങളായ സി.കെ. മുംതാസ്, രമേശന് കാവലന്, സി.പി. നൗഷാദ്, അസീസ് എടയപ്പുറം, പി.പി. രശ്മി, എ.ഡി.എ ഫാന്‍സി പരമേശ്വരന്, ജോയൻറ് ബി.ഡി.ഒ ഫ്ലവിഷ് ലാല്‍, വി.എസ്. നിമ്മി, ഷെബീന റഷീദ്, ആത്മ കോഒാഡിനേറ്റര്‍മാരായ അരുണ്‍, ആന്മരിയ തുടങ്ങിയവര്‍ സംസാരിച്ചു.
അശമന്നൂര്‍ കൃഷിഭവെൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എന്‍.എം. സലീം നിര്‍വഹിച്ചു. കൃഷി ഓഫിസര്‍ സൗമ്യ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെംബര്‍ കെ.പി. വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹണിത് ബേബി, മെംബര്‍മാരായ അമ്പിളി രാജന്, അനിത ജയന്, ആസൂത്രണ വികസന കണ്‍വീനര്‍ ടി.ഐ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍ സഹകരണ ബാങ്കിെൻറ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡിെൻറ സഹായത്തോടെ ഓണവിപണി ആരംഭിച്ചു. പ്രസിഡൻറ് ഷാജി കുന്നത്താന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.പി. ജയിംസ്, ഭരണസമിതി അംഗങ്ങളായ എസ്.എ. അലിയാര്, എ.കെ. മൊയ്തീന്, കെ.രാജന്, അജാസ് മാളിയം, സെക്രട്ടറി പി.പി. നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മാറമ്പള്ളി സഹകരണ ബാങ്ക് ഹെഡ് ഓഫിസില്‍ ആരംഭിച്ച സഹകരണ ഓണച്ചന്ത പ്രസിഡൻറ് കെ.എം. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ടി.എച്ച്. അബ്ദുല്‍ ജബ്ബാര്‍, ഷെമീര്‍ തുകലില്‍, പി.എ. ജലാല്‍, മുജീബ് വടക്കന്‍, പി.എ. അനീഷ്കുമാര്‍, സെക്രട്ടറി ടി.സി. രമണി എന്നിവര്‍ സംസാരിച്ചു.
ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്കിെൻറ ഓണം വിപണി പ്രസിഡൻറ് ടി.വി. മോഹനന് ഉദ്ഘാടനം ചെയ്തു. വല്ലം, ക്കല്‍, താന്നിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ചന്ത തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.