കാസിം ഇനി അനാഥനല്ല; ചേര്‍ത്തുപിടിച്ച് പീസ് വാലി
text_fieldsപെരുമ്പാവൂര്‍: ഒരു വ്യാഴവട്ടമായി പെരുമ്പാവൂര്‍ നെടുന്തോട് കവലയില്‍ കഴിഞ്ഞ ആലപ്പുഴ സ്വദേശി കാസിം പീസ് വാലിയുടെ തണലിലേക്ക്. നെടുന്തോട് കവലയിലും പരിസരത്തുമുള്ളവരാണ് കാസിമിന് ഭക്ഷണം ഉൾപ്പെടെ നല്‍കിയിരുന്നത്. കോവിഡ് കാലത്തും ഇത് തുടര്‍ന്നിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായ കാസിമിനെ സംരക്ഷിക്കാന്‍ വാര്‍ഡ് അംഗത്തിെൻറ നേതൃത്വത്തില്‍ പീസ് വാലിയെ സമീപിക്കുകയായിരുന്നു.
സ്ഥലപരിമിതികള്‍ക്കിടയിലും വയോധികെൻറ ദയനീയാവസ്ഥ കണക്കിലെടുത്ത് അഭയം നല്കാന് പീസ് വാലി തയാറായി.
നിയമ നടപടിക്കും കോവിഡ് പരിശോധനക്കും ശേഷം വാര്‍ഡ് അംഗം എം.എം. റഹീം, ഹനീഫ, ഷെമീര്‍, പി.എം. നൗഫല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പീസ് വാലി ഭാരവാഹികളായ സി.എം. ഷാജുദ്ദീന്‍, പി.എച്ച്. ജമാല്‍ എന്നിവര്‍ കാസിമിനെ ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.