പെരുമ്പാവൂർ നഗരസഭ: വൈസ് ചെയർപേഴ്സൻ സ്ഥാനം ആശ്യപ്പെട്ട് ലീഗ്
text_fieldsപെരുമ്പാവൂര്‍: നഗരസഭയില്‍ വൈസ് ചെയര്പേഴ്സന് സ്ഥാനം മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാർട്ടി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗമാണ് ആവശ്യമുന്നയിച്ചത്.യു.ഡി.എഫ് ധാരണപ്രകാരം രണ്ട്, മൂന്ന് വാര്‍ഡുകളിലാണ് ലീഗ് മത്സരിച്ചത്. മൂന്നാം വാര്‍ഡില്‍നിന്ന് 120 വോട്ടിെൻറ ഭൂരിപക്ഷത്തില്‍ റഷീദ ലത്തീഫ് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ വിമതശല്യത്തെതുടര്ന്നാണ് രണ്ടാം വാര്‍ഡിൽ ലീഗ് പരാജയപ്പെട്ടത്. 2015ല്‍ രണ്ടാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച കെ.എം. അലി അന്ന് എല്‍.ഡി.എഫിന് പിന്തുണ നല്‍കുകയും ഭരണപങ്കാളിത്തം വഹിക്കുകയും ചെയ്തു.
കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ അലിയെ 2020ലെ തെരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസിൽ തിരിച്ചെടുത്തിരുന്നു. എന്നാല്‍, ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ അലി വിമതനെ നിര്‍ത്തുകയായിരുന്നു. ഇതേതുടര്‍ന്ന് 49 വോട്ടുകളുടെ വ്യത്യാസത്തില്‍ വാര്‍ഡ് യു.ഡി.എഫിന് നഷ്ടമായി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് വിജയിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കിക്കൊടുത്തതെന്ന് യോഗം ആരോപിച്ചു. അലിയെയും രണ്ടാം വാര്‍ഡ് ബൂത്ത് പ്രസിഡൻറ് പി.എം. അഫ്സലിനെയും കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇവരെ ഇനിയും തിരിച്ചെടുക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
സംസ്ഥാന കൗണ്‍സിൽ അംഗം സി.എ. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡൻറ് ഇ.യു. ഖാദര്‍പിള്ള അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് എസ്. ഷറഫ് മുഖ്യപ്രഭാഷണം നടത്തി. പി.എ. കാസിം, എന്‍.പി. ഉമ്മര്‍, സി.എം. ബാവ, സി.പി. അബ്ദുല്‍ മജീദ്, കെ.കെ. അലിയാര്, പി.കെ. കുഞ്ഞുമുഹമ്മദ്, അന്‍വര്‍ മില്‍ഹൗസ്, കെ.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മൈതീന്‍ കുന്നത്താന്‍ സ്വാഗതവും വി.എ. ഷിഹാബ് വല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.