സഹോദരിക്ക് വൃക്ക നല്കാന് വൈദികന് തയാർ, ശസ്ത്രക്രിയക്ക് പണമില്ല
text_fieldsപെരുമ്പാവൂര്‍: ഇരുവൃക്കയും തകരാറിലായ സഹോദരിക്ക് വൃക്ക നല്കാന് സഹോദരനായ വൈദികന് തയാറാണെങ്കിലും ചികിത്സ ചെലവിന് പണമില്ലാതെ കുടുംബം ബുദ്ധിമുട്ടുന്നു.
വെങ്ങോല പൂനൂരില്‍ താമസിക്കുന്ന തോമ്പ്രയില്‍ വീട്ടില്‍ 48 വയസ്സുള്ള വിജി മാത്യുവാണ് വൃക്ക മാറ്റിെവക്കാന്‍ ഒരുങ്ങുന്നത്. വൃക്കസംബന്ധ രോഗങ്ങളാല്‍ അഞ്ചുവര്‍ഷമായി ചികിത്സയിലാണ്.
ഇരുവൃക്കയും പൂര്‍ണമായും തകരാറിലാണ്. സഹോദരനും വൈദികനുമായ ഫാ. യേശുദാസ് വടവുകോട്ടില്‍ വൃക്ക നല്കാന് തയാറാണ്. 20 ലക്ഷം രൂപയോളം ശസ്ത്രകിയക്ക് ചെലവുവരും. പണം കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണ്.
വെങ്ങോല ഗ്രാമപഞ്ചായത്ത് അംഗം കെ. അശോകെൻറയും വിജിയുെടയും പേരില്‍ സംയുക്ത അക്കൗണ്ട് ഫെഡറല്‍ ബാങ്കിെൻറ വെങ്ങോല ശാഖയില്‍ ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 18240100079088. ഐ.എഫ്.എസ് കോഡ്: FDRL0001824. ഫോൺ: 9446867758.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.