സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ
text_fieldsപെരുമ്പാവൂര്‍: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവിടാമണി ഗണേശിനെ (35) കൊലപ്പെടുത്തിയ കേസിൽ കുംഭകോണം സ്വദേശികളായ രാജ (36), ഭരത് വീരസ്വാമി (34) എന്നിവരാണ് പിടിയിലായത്.
സുഹൃത്തുക്കളായ പ്രതികളുടെ മണ്‍വെട്ടി ഗണേശ് ഉപയോഗിച്ചതിനെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ മൗണ്ട് സീനായി ആശുപത്രിക്ക് പിന്നിലെ കെട്ടിടത്തില്‍ ഒരുമിച്ച് വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍.
ബുധനാഴ്ച രാവിലെ ഗണേശിെൻറ മൃതദേഹം ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്.എച്ച്.എസ്.ഒ സി. ജയകുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ റിന്‍സ് എം. തോമസ്, ശശി, സനീഷ്, എസ്.സി.പി.ഒമാരായ ജമാല്‍, ഷിബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.