ഇത് പച്ചക്കറി വിളയും ബെത്‌ലഹേം
text_fieldsപെരുമ്പാവൂര്‍: കൂവപ്പടി ബെത്‌ലഹേം അഭയഭവനിലെ അന്തേവാസികള്‍ ആരംഭിച്ച പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. ജൈവ വൈവിധ്യ ഭക്ഷ്യോൽപാദനം ആശയത്തെ ആസ്പദമാക്കിയാണ് കൃഷിയിറക്കിയത്.
അച്ചിങ്ങ, തക്കാളി, വെണ്ടക്ക, മത്തങ്ങ, പാവക്ക, ചേന, ചേമ്പ് തുടങ്ങി കപ്പവരെ തോട്ടത്തിലുണ്ട്. ഒഴിവുസമയത്തെ ആനന്ദകാരമാക്കി മാറ്റുന്നതോടൊപ്പം സുരക്ഷിത ഭക്ഷ്യോൽപാദനം ലക്ഷ്യമിട്ടാണ് ഡയറക്ടര്‍ മേരി എസ്തപ്പാന്‍ ഈ പ്രയത്‌നത്തിന് തുടക്കമിട്ടത്.
അയല്‍വാസിയുടെ സ്ഥലത്താണ് കൃഷിയിറക്കിയത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു.
കഴിഞ്ഞ ദിവസം തോട്ടത്തില്‍നിന്ന് ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. തങ്ങള്‍ക്കുള്ള പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയതിെൻറ സന്തോഷത്തിലാണ് അന്തേവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.