അപകടത്തിൽപ്പെട്ട കാറിൽ വാക്കി ടോക്കിയും ഉപകരണങ്ങളും; ദുരൂഹതയില്ലെന്ന് പൊലീസ്
text_fieldsപെരുമ്പാവൂര്‍: വീടിെൻറ മതില് തകര്‍ത്ത് കയറിയ കാറില്‍ വാക്കിടോക്കിയും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയതില്‍ ദുരൂഹത.
എം.സി റോഡില്‍ കടുവാള്‍ ജങ്ഷന് സമീപം ശനിയാഴ്ച്ച രാത്രി 10ന് ഉഷസ് വീട്ടില്‍ പ്രതാപിെൻറ വീടിെൻറ മതില് തകര്‍ത്ത് മുറ്റത്തേക്ക് കാര്‍ കയറിയത്. അപകടമുണ്ടായ ഉടൻ വാഹനത്തിലുണ്ടായിരുന്ന നാലു പേര് സ്യൂട്ട് കേസുമായി ഓടി രക്ഷപ്പെട്ടു. യു.പി രജിസ്ട്രേഷനില്‍ മഞ്ഞയും വെള്ളയും നിറത്തിലുള്ള പജേറോ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഗാസിയാബാദ് സ്വദേശി ഇക്ബാലിെൻറ പേരിലാണ് രജിസ്ട്രേഷന്. വാഹനത്തിനകത്ത് വോക്കി ടോക്കിയും റിസീവറും ഉള്‍പ്പെടെ സജ്ജീകരിച്ചിരുന്നു. ആയുധങ്ങള്‍ സൂക്ഷിച്ചതിെൻറ കവറുകളും കുങ്കുമം ഉള്‍പ്പെടെ വിതറിയതും ദുരൂഹത വര്‍ധിപ്പിച്ചു. സംഭവത്തിന് ശേഷം ആരുമില്ലാത്ത സമയത്ത് ചിലര്‍ വാഹനത്തില്‍ പരിശോധന നടത്തിയതും ഭയപ്പാടിനിടയാക്കി.
ഇതിനിടെ വാഹനം കൂവപ്പടി സ്വദേശിയുടേതാണെന്ന് അവകാശപ്പെട്ട് വാഹനം നീക്കം ചെയ്യാന്‍ പൊലീസ് ഞായറാഴ്ച ഉച്ചയോടെ എത്തിയിരുന്നു.
ഓടി രക്ഷപ്പെട്ടവരില്‍ മൂന്ന് പേര്‍ക്കെതിരെ കോടനാട് സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, സ്വാഭാവിക അപകടമാണ് ഉണ്ടായതെന്നും വാഹനത്തില്‍ കണ്ടെത്തിയ ഉപകരണങ്ങള്‍ പാട്ടു കേള്‍ക്കാനും സംസാരിക്കാനുമുള്ളതാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.