Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPiravomchevron_rightമാറിമറിയുമോ പിറവത്തിൻ...

മാറിമറിയുമോ പിറവത്തിൻ മനം

text_fields
bookmark_border
മാറിമറിയുമോ പിറവത്തിൻ മനം
cancel
മ​ണ്ഡ​ല സ്ഥി​തി വി​വ​രം
പി​റ​വം, കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​ക​ളും ഇ​ല​ഞ്ഞി, മ​ണീ​ട്, പാ​മ്പാ​ക്കു​ട, രാ​മ​മം​ഗ​ലം, തി​രു​മാ​റാ​ടി, ആ​മ്പ​ല്ലൂ​ർ, ചോ​റ്റാ​നി​ക്ക​ര, എ​ട​ക്കാ​ട്ടു​വ​യ​ൽ, മു​ള​ന്തു​രു​ത്തി പു​ത്ത​ൻ​കു​രി​ശ്, തി​രു​വാ​ങ്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പി​റ​വം നി​യോ​ജ​ക​മ​ണ്ഡ​ലം.


കൊ​ച്ചി: ജി​ല്ല​യു​ടെ തെ​ക്കേ അ​റ്റ​ത്ത് കോ​ട്ട​യ​ത്തോ​ടു ചേ​ർ​ന്നൊ​രു മ​ണ്ഡ​ലം-​അ​താ​ണ് പി​റ​വം. ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​പ​ര​മാ​യും ഏ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള ഇൗ ​നാ​ടി​െൻറ രാ​ഷ്​​ട്രീ​യ​ത്തി​നും പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്.

യു.​ഡി.​എ​ഫി​ലെ പ്ര​മു​ഖ ക​ക്ഷി​ക​ളി​ലൊ​ന്നാ​യ കേ​ര​ള കോ​ൺ​ഗ്ര​സ്​ ജേ​ക്ക​ബ് ഗ്രൂ​പ്പി​െൻറ സ്വ​ന്തം നാ​ടാ​ണ്. കെ.​എം. മാ​ണി​ക്കും അ​ദ്ദേ​ഹ​ത്തിെൻറ പാ​ർ​ട്ടി​ക്കും പാ​ലാ എ​ങ്ങ​നെ​യാ​ണോ അ​തു​പോ​ലെ​യാ​ണ് ജേ​ക്ക​ബ് ഗ്രൂ​പ്പി​ന്​ ഇൗ ​നാ​ട്.

1977ൽ ​രൂ​പ​വ​ത്​​കൃ​ത​മാ​യ പി​റ​വം മ​ണ്ഡ​ല​ത്തി​െൻറ പ്ര​ഥ​മ എം.​എ​ൽ.​എ​യാ​ണ് കേ​ര​ള കോ​ൺ (ജേ​ക്ക​ബ്) സ്ഥാ​പ​ക​നും മു​ൻ മ​ന്ത്രി​യു​മാ​യ ടി.​എം. ജേ​ക്ക​ബ്. അ​ന്നു​ൾ​െ​പ്പ​ടെ ആ​കെ 11 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ഞ്ചു ത​വ​ണ(1977, 1991, 1996, 2001, 2011) പി​റ​വ​ത്തു​കാ​ർ അ​ദ്ദേ​ഹ​ത്തെ നെ​ഞ്ചേ​റ്റി. 2012ൽ ​അ​ദ്ദേ​ഹം നി​ര്യാ​ത​നാ​യ​പ്പോ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും 2016ലും ​മ​ക​ൻ അ​നൂ​പ് ജേ​ക്ക​ബ് ജ​യി​ച്ചു​ക​യ​റി.നി​ല​വി​ലെ ചാ​ല​ക്കു​ടി എം.​പി ബെ​ന്നി ബ​ഹ​നാ​ൻ ര​ണ്ടു​ത​വ​ണ ഇ​വി​ടെ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ക​യും ആ​ദ്യ​ത​വ​ണ വി​ജ​യി​ക്കു​ക​യും ചെ​യ്തു.


യു.​ഡി.​എ​ഫി​െൻറ കു​ത്ത​ക മ​ണ്ഡ​ലം ര​ണ്ടു​ത​വ​ണ മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്, സി.​പി.​എ​മ്മി​ലെ ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ 1987ലും ​എം.​ജെ. ജേ​ക്ക​ബ് 2006ലും. 2006​ൽ ടി.​എം. ജേ​ക്ക​ബി​നെ​യാ​ണ് എം.​ജെ. ജേ​ക്ക​ബ് തോ​ൽ​പി​ച്ച​ത്. ഈ ​വി​ജ​യ​ത്തി​െൻറ വീ​ര്യ​ത്തി​ൽ 2011ലും ​എം.​ജെ. ജേ​ക്ക​ബ് ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യാ​യി. പി​ന്നാ​ലെ 2012ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ച്ചു. മൂ​ന്നു​ത​വ​ണ​യും തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. കോ​ട്ട​യം ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട​താ​ണ് പി​റ​വം. നി​ല​വി​ൽ ന​ഗ​ര​സ‍ഭ എ​ൽ.​ഡി.​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്.യു.​ഡി.​എ​ഫി​ൽ​നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു

ഭ​ര​ണം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ ഇ​രു​മു​ന്ന​ണി​ക​ളും ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​
യു.​ഡി.​എ​ഫ് -70,697
എ​ൽ.​ഡി.​എ​ഫ് -66,972
എ​ൻ.​ഡി.​എ -13,209
2019 ലോ​ക്​​സ​ഭ
തോ​മ​സ് ചാ​ഴി​കാ​ട​ൻ (കേ​ര​ള കോ​ൺ​ഗ്ര​സ്-​എം) 421046
വി.​എ​ൻ. വാ​സ​വ​ൻ (സി.​പി.​എം) 314787
പി.​സി. തോ​മ​സ് (കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​ൻ.​ഡി.​എ) 155135
ഭൂ​രി​പ​ക്ഷം -106259
2016 നി​യ​മ​സ​ഭ
അ​നൂ​പ് ജേ​ക്ക​ബ്(​കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്) 73,770
എം.​ജെ. ജേ​ക്ക​ബ് (സി.​പി.​എം) 67,575
സി.​പി. സ​ത്യ​ൻ (ബി.​ഡി.​ജെ.​എ​സ്) 17,503
ഭൂ​രി​പ​ക്ഷം -6195

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Piravom Assembly constituency
Next Story