മദ്യപാനത്തെ തുടർന്ന് പൊലീസുകാരൻ മരിച്ച സംഭവത്തിലെ പ്രതി ജാമ്യഹരജി നൽകി
text_fieldsകൊച്ചി: മദ്യപാനത്തെ തുടർന്ന് ഛർദിച്ച് കുഴഞ്ഞുവീണ പൊലീസുകാരൻ മരിച്ച സംഭവത്തിൽ പിടിയിലായ സുഹൃത്ത് ഹൈകോടതിയിൽ ജാമ്യഹരജി നൽകി.
മലപ്പുറം ആംഡ് റിസർവ് ബറ്റാലിയനിലെ പൊലീസുകാരൻ കൊട്ടാരക്കര ഇട്ടിവ ചരിപ്പറമ്പ് രോഹിണിയിൽ കണ്ണൻ എന്ന അഖിൽ (35) മരണപ്പെട്ട കേസിലെ പ്രതി കൊല്ലം കിഴക്കുംചേരി കിഴക്കുംകരളിൽ വിഷ്ണുവാണ് ൈഹകോടതിയെ സമീപിച്ചത്.
സുഹൃത്തുക്കളായ ഗിരീഷ്, ശിവപ്രദീപ് എന്നിവർക്കുമൊപ്പം മദ്യപിച്ച അഖിൽ ജൂൺ 12ന് പുലർച്ച ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മറ്റ് രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലുമായി.
ഇവർക്ക് ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ് എത്തിച്ചുനൽകിയെന്ന് ആരോപിച്ച് വിഷ്ണുവിനെ കടയ്ക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.
താനാണ് മരണത്തിനിടയാക്കിയ മദ്യം കൊണ്ടുവന്നുവെന്നല്ലാതെ വ്യാജമദ്യമുണ്ടാക്കിയെന്നോ വിഷമദ്യമുണ്ടാക്കിയെന്നോ പ്രോസിക്യൂഷന് വാദമില്ലെന്ന് ജാമ്യഹരജിയിൽ പറയുന്നു. അമിതമായി മദ്യം കഴിച്ചതാണ് അഖിലിെൻറ മരണകാരണം. മദ്യം കഴിക്കുന്നതിനുമുേമ്പാ ശേഷമോ ഹരജിക്കാരെൻറ സാന്നിധ്യം അവിടെ ഉണ്ടായിട്ടില്ല. കൊലപ്പെടുത്താനുള്ള ദുരുദ്ദേശ്യം തനിക്ക് ഉണ്ടായിരുെന്നന്ന് അഖിലിനൊപ്പം മദ്യപിച്ച് ആശുപത്രിയിലായ സുഹൃത്തുക്കൾപോലും പറഞ്ഞിട്ടില്ല. അന്വേഷണവും സാക്ഷിമൊഴിയെടുപ്പും തെളിവെടുപ്പും ഏറക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ കഴിയേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.