സ്കൂൾ തുറന്നില്ലെങ്കിലും പിരിവിന് മുടക്കമില്ല
text_fieldsമട്ടാഞ്ചേരി: കോവിഡ് മഹാമാരി മൂലം സ്കൂളുകൾ എന്ന് തുറക്കുമെന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻപോലും കഴിയാത്ത സാഹചര്യത്തിലും കുട്ടികളിൽനിന്ന് എല്ലാ വർഷവും സ്റ്റാമ്പിനത്തിൽ പിരിച്ചെടുക്കുന്ന പണം ഇത്തവണയും വേണമെന്ന് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലർ. ശിശുദിന സ്റ്റാമ്പിനത്തിൽ ഒരുകുട്ടിക്ക് 10 രൂപ വീതം അടക്കണമെന്നാണ് നിർദേശം. സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഈ തുക എങ്ങനെ പിരിക്കണമെന്നത് സംബന്ധിച്ച നിർദേശമൊന്നും നൽകിയിട്ടില്ലെങ്കിലും തുക അടക്കണമെന്നാണ് പ്രധാനാധ്യാപകർക്ക് നൽകിയ സർക്കുലറിൽ പറയുന്നത്. എ.ഇ.ഒമാരാണ് അതത് ഉപജില്ലയുടെ കീഴിെല സ്കൂളുകൾക്ക് സർക്കുലർ അയച്ചത്.
ഓരോ സ്കൂളിനും പണം അടക്കാൻ പ്രത്യേക ദിവസവും നൽകിയിട്ടുണ്ട്. നിലവിൽ കുട്ടികൾ സ്കൂളിൽ വരാത്ത സാഹചര്യത്തിൽ ഈ പണം പ്രധാനാധ്യാപകർ അടക്കേണ്ടിവരും. സ്കൂൾ തുറന്നുകഴിഞ്ഞാലും പണം പിരിക്കുക ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിൽ ഈ തുക പ്രധാനാധ്യാപകർ വഹിക്കേണ്ടിവരും. കുറഞ്ഞ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് ഇത് വലിയ ബാധ്യതയാകില്ലെങ്കിലും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന നിരവധി സ്കൂളുകൾക്ക് ഇത് വലിയ ബാധ്യതയായി തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.