തെരുവുനായുടെ കടിയേറ്റ 27 പേർ ചികിത്സയിൽ
text_fieldsഅങ്കമാലി/കാലടി: ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. അങ്കമാലിയിൽ കഴിഞ്ഞ ദിവസം വഴിയാത്രക്കാരായ ഏഴുപേരെ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ കടിച്ചു. അങ്കമാലി സ്വദേശികളായ നിബി (33), എയ്ഡല്‍ (36), ലിഞ്ചു (35), ഗോപാലകൃഷ്ണൻ (44), ചന്ദ്രന് (79), സിന്ധു (39), പ്രജിന് (27) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൂരിൽ തെരുവുനായ് ആക്രമണത്തിൽ 20 പേർക്ക് കടിയേറ്റു. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് കിടങ്ങൂർ ഭാഗത്ത് ഓടിവന്ന നായ് യാത്രക്കാരെ തലങ്ങും വിലങ്ങും ഓടിച്ച് കടിച്ചത്.
കടിയേറ്റ കൊരട്ടി സ്വദേശി തേക്കാനത്ത് ബിജു (42), വേങ്ങൂർ കൈതക്കാറ്റ് കൂട്ടത്തിൽ അല്ലി (56), മറ്റൂർ കാക്കശ്ശേരി വീട്ടിൽ ബാബു (49), കരിയാട് മാടശ്ശേരി വീട്ടിൽ രാഹുൽ (32), കാഞ്ഞൂർ കോട്ട മാലി വീട്ടിൽ രാജേഷ് (38), കിടങ്ങൂർ കോലഞ്ചേരി വീട്ടിൽ രാഹുൽ (24), അങ്കമാലി താണ്ടവത്ത് പറമ്പിൽ രാജേഷ് (28), ചെങ്ങൽ ചിറ്റിനമ്പിള്ളി വീട്ടിൽ ജിനി (45), കിടങ്ങൂർ മടത്തിപറമ്പിൽ സുനിൽ (43), പത്തനംതിട്ട കഴത്തുമൂട്ടിൽ അനിൽ (25), പാറപ്പുറം സനൽ പോൾ (27), മറ്റൂർ കളപ്പുരക്കുടി കറുത്തി തുടങ്ങിവർക്ക് മറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുത്തിെവയ്പ് ഉൾപ്പെടെ പ്രാഥമികശ്രുശ്രൂഷ നൽകിയതായി മെഡിക്കൽ ഓഫിസർ ഡോ. വി.വി. പുഷ്പ പറഞ്ഞു.
ആഴത്തിൽ മുറിവ് പറ്റിയവർ വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് പോയി. കടിച്ച നായെ പ്രദേശവാസികൾ തല്ലിക്കൊന്നു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ പരിശോധനകൾ നടത്തിയശേഷമേ പേ വിഷബാധയുള്ള നായാണോ എന്ന് അറിയാൻ കഴിയൂവെന്ന് മെഡിക്കൽ ഒാഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.