വൃശ്ചിക വേലിയേറ്റം: നിരവധി വീടുകളിൽ വെള്ളം കയറി
text_fieldsപള്ളുരുത്തി: കായൽ വെള്ളം കരകവിഞ്ഞ് ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയത് ജനജീവിതം ദുസ്സഹമാക്കി. പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, പെരുമ്പടപ്പ് തുടങ്ങിയ കായലോര പ്രദേശങ്ങളിലെ ജനവാസ മേഖലകളിലേക്ക് വേലിയേറ്റ സമയത്ത് വെള്ളം ഒഴുകിയെത്തിയതോടെ നൂറുകണക്കിന് വീടുകൾ വെള്ളക്കെട്ടിലായി.
തറഭാഗം താഴ്ന്ന വീടുകളുടെ ഉള്ളിലേക്ക് കായൽ വെള്ളം ഒഴുകിയെത്തി മണിക്കൂറുകളോളം നാട്ടുകാർ ദുരിതത്തിലായി. വൃശ്ചികമാസത്തിൽ സാധാരണ ഉണ്ടാകാറുള്ള വേലിയേറ്റമാണെങ്കിലും ഇത്തവണത്തെ കായൽ വെള്ളത്തിെൻറ വരവ് ജനത്തെ വട്ടം കറക്കി.
ഇടക്കൊച്ചി അംബേദ്കർ റോഡ്, കുട്ടികൃഷ്ണൻ വൈദ്യർലൈൻ, കമ്പനി പറമ്പ്, അക്വിനാസ് കോളജിന് തെക്ക്, പരുത്തി തറ കോളനി, കൊളംബസ് റോഡ്, ഡെംസിപറമ്പ് എന്നിവിടങ്ങളിൽ ഓരുവെള്ള കയറ്റം രൂക്ഷമായിരുന്നു. ഇടക്കൊച്ചി കമ്പനി പറമ്പിന് സമീപം മണൽചാക്ക് നിരത്തി കായൽ വെള്ളം തടയാൻ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.