തട്ടുകട നടത്തി പ്രതിപക്ഷ കൗൺസിലർമാർ; നഗരസഭ ഓഫിസിൽ ഇങ്ങനെയും പ്രതിഷേധിക്കാം
text_fieldsകാക്കനാട് (എറണാകുളം): തൃക്കാക്കര നഗരസഭ ഓഫിസിൽ തട്ടുകട നടത്തി പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ. പെട്ടിക്കടയിലെന്നപോലെ തട്ടിൽ സോഡ നിരത്തി വിതരണം ചെയ്യുന്ന കൗൺസിലർമാർ നഗരസഭ ഓഫിസിലെത്തിയവർക്ക് കൗതുകമായി. ഫ്രണ്ട് ഓഫിസിലെ അന്വേഷണ കൗണ്ടർ നിർമിച്ചതിൽ ക്രമക്കേടും അഴിമതിയും ആരോപിച്ചാണ് സമരം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് നഗരസഭ ഫ്രണ്ട് ഓഫിസിന് മുന്നിൽ അന്വേഷണ കൗണ്ടർ സ്ഥാപിച്ചത്. തിങ്കളാഴ്ച നഗരസഭ ഓഫിസിലെത്തിയപ്പോഴാണ് ഇത്തരത്തിൽ ഒരു കൗണ്ടർ സ്ഥാപിച്ച വിവരം മിക്ക കൗൺസിലർമാരും അറിഞ്ഞത്. തുടർന്ന് പുറത്തുനിന്ന് സോഡ വാങ്ങി കൗണ്ടറിെൻറ തട്ടിൽ നിരത്തി വിതരണംചെയ്ത് സമരം നടത്തുകയായിരുന്നു. കൗണ്ടറിന് വഴിയോരങ്ങളിൽ കാണുന്ന പെട്ടിക്കടകളുടെ നിലവാരം പോലുമില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
രണ്ടുലക്ഷം മുടക്കി അന്വേഷണ കൗണ്ടർ നിർമിച്ചതിൽ വലിയ അഴിമതിയുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും കൗൺസിലർമാർ പറഞ്ഞു. ടെൻഡർ വിളിക്കാതെ നടത്തിയ നിർമാണ പ്രവർത്തനം കൗൺസിലർമാരെയോ എൻജിനീയറിങ് വിഭാഗത്തെയോ അറിയിക്കാതെയാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബുവിെൻറ നേതൃത്വത്തിൽ നടന്ന സമരത്തിൽ പതിനെട്ടോളം പ്രതിപക്ഷ കൗൺസിലർമാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.