സെക്രട്ടറിക്ക് കോവിഡ് സംശയം; സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് അടച്ചു
text_fieldsകാക്കനാട്: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് കോവിഡ് സംശയം ബലപ്പെട്ടതോടെ ഓഫിസ് താൽക്കാലികമായി അടച്ചു.
തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുടെ ആൻറിബോഡി ടെസ്റ്റ് ഫലം പോസിറ്റീവായത്.
കഴിഞ്ഞ ദിവസം പാർട്ടി ഓഫിസുമായി ബന്ധപ്പെട്ടവർക്ക് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിെൻറ ഫലം പോസിറ്റീവായത്.
തുടർന്ന് ഇയാളെ രാജഗിരിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ സെൻററിലേക്ക് മാറ്റി.
അതേസമയം ആൻറി ബോഡി പരിശോധന ഫലം പോസിറ്റിവായതോടെ സാഹചര്യത്തിൽ ഏരിയ സെക്രട്ടറി ഉൾെപ്പടെ ഒൻപത് പ്രാദേശിക നേതാക്കളെ ക്വാറൻറീനിലാക്കി.
എരിയ സെക്രട്ടറി എം.വി. ഹസൈനാർ, ലോക്കൽ സെക്രട്ടറി അപ്പുക്കുട്ടൻ എന്നിവർ നിരീക്ഷണത്തിലാണ്. ഏഴ് പേർ ഹോം ക്വാറൻറീനിലും രണ്ടുപേരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലുമാണ് പ്രവേശിപ്പിച്ചത്.
ഫലം പോസിറ്റിവായ ഓഫിസ് സെക്രട്ടറിക്ക് കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവർ ക്വാറൻറീനിൽ പ്രവേശിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.