തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം; പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
text_fieldsകൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. എറണാകുളം മഹാരാജാസ് കോളജിലാണ് ഇവയുടെ വിതരണം. വോട്ടിങ് മെഷിനുകൾ സൂക്ഷിച്ചിരുന്ന കോളജിലെ സ്ട്രോംഗ് റൂം വരണാധികാരി വിധു എ. മേനോന്റെ നേതൃത്വത്തിൽ തുറന്നു.
അതേസമയം, മണ്ഡലത്തിൽ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. നിശ്ശബ്ദ പ്രചാരണത്തിന് മണ്ഡലത്തിലെ പ്രമുഖർ തന്നെ നേതൃത്വം നൽകുന്നുണ്ട്. അവസാന വോട്ടും ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർഥികൾ. നാളെ വോട്ടെടുപ്പ് നടക്കും.
ഇന്നലെ കലാശക്കൊട്ടോടെയാണ് തൃക്കാക്കരയിൽ പരസ്യ പ്രചാരണം സമാപിച്ചത്. പാലാരിവട്ടത്ത് നടന്ന കൊട്ടിക്കലാശത്തില്‍ മൂന്ന് മുന്നണികളിലെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിചേര്‍ന്നത്. തോക്കുധാരികളായ ബി.എസ്.എഫ് ജവാന്മാരെയും നഗരത്തിൽ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.